'മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കും'
text_fieldsറിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ചർച്ച സംഗമം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ച സംഗമം. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
പുതിയ കാലത്ത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ മറച്ചുവെക്കാൻ ചില മാധ്യമങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായും ചർച്ചയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പശ്ചാത്തലത്തിലാണ് ചർച്ച സംഗമം സംഘടിപ്പിച്ചത്. ഒ.ഐ.സി.സി നേതാവ് മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വി.ജെ. നസ്റുദ്ദീൻ വിഷയം അവതരിപ്പിച്ചു. 'ഭരണഘടന സംരക്ഷണത്തിന്റെ പ്രസക്തി' എന്ന വിഷയം മൂസ കൊമ്പൻ അവതരിപ്പിച്ചു. കോഓഡിനേറ്റർ ഷഫീഖ് കിനാലൂർ , റിംഫ് രക്ഷാധികാരി നജിം കൊച്ചുകലുങ്ക് , യു.പി. മുസ്തഫ (കെ.എം.സി.സി), സലീം കളക്കര (ഒ.ഐ.സി.സി), ടി.ആർ. സുബ്രഹ്മണ്യൻ (കേളി), സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട് (സാമൂഹിക പ്രവർത്തകൻ) എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അഫ്താബ് റഹ്മാൻ സ്വാഗതവും ട്രഷറർ ജലീൽ ആലപ്പുഴ നന്ദിയും പറഞ്ഞു. ഷിബു ഉസ്മാൻ, നാദിർഷാ, മുജീബ് താഴത്തെതിൽ, കബീർ പാവുമ്പ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

