കൊറോണ: പക്ഷിമൃഗാദികളുമായി ഇടപെടുന്നവർ സൂക്ഷിക്കുക
text_fieldsജിദ്ദ: കൊറോണ രോഗത്തിെൻറ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ പക്ഷിമൃഗാദികളുമായി ഇട പെടുന്നവർ മുൻകരുതലെടുക്കണമെന്ന് മുന്നറിയിപ്പ്.
രാജ്യത്തുള്ളതും ഇറക്കുമതി ചെയ്യുന്നതുമായ പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മുൻകരുതലെടുക്കണമെന്ന് സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവും സൗദി വന്യജീവി അതോറിറ്റിയുമാണ് ആവശ്യപ്പെട്ടത്. ചൈനയിൽ പടരുന്ന കൊറോണ വൈറസിെൻറ ഉത്ഭവം മൃഗങ്ങളിൽനിന്നാണെന്ന് പ്രാഥമിക വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടലിലും കരയിലുമുള്ള ചില ജീവികളെ വിൽപന നടത്തുന്ന കേമ്പാളത്തിൽനിന്നാണ് വൈറസിെൻറ ഉത്ഭവമെന്നും അവിടെയുള്ള ജീവികളിൽനിന്നാണ് മനുഷ്യനിലേക്ക് രോഗം പകർന്നതെന്നും റിപ്പോർട്ടുകളുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സൗദിയിലെ ജീവികളിൽ ഇതുവരെ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. രാജ്യത്ത് മുമ്പ് രേഖപ്പെടുത്തിയ കൊറോണ വൈറസ് പുതിയതിൽനിന്ന് വ്യത്യസ്തമാണ്. പല ദേശാടനപ്പക്ഷികളുടെയും ജീവികളുടെയും വരവും പോക്കും സൗദി അറേബ്യ സ്ഥിതി ചെയ്യുന്ന ഭൂമേഖലയിൽ കൂടിയാണ്. രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന പക്ഷിമൃഗാദികളിൽനിന്ന് രോഗപ്പകർച്ച സാധ്യത തള്ളാനാവില്ല. ഇത്തരം ജീവികളുമായി ഇടപെടുേമ്പാഴും മുൻകരുതലെടുക്കണം. അനിവാര്യഘട്ടങ്ങളിൽ അല്ലാതെ മൃഗങ്ങളുമായി ഇടപെടൽ ഒഴിവാക്കുക, രോഗം പരത്തുന്ന ജീവികളെ വേട്ടയാടുകയോ വിൽക്കുകയോ ചെയ്യാതിരിക്കുക, മുഖംമൂടി, ൈകയുറ പോലുള്ളവ ധരിക്കുക, മൃഗങ്ങളും പക്ഷികളുമായി ഇടപെട്ടാൽ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക, രോഗ ലക്ഷണങ്ങളുള്ളതോ ചത്തതോ ആയ പക്ഷിമൃഗാദികളുമായി ഇടപെടുേമ്പാൾ മുൻകരുതൽ സ്വീകരിക്കുക, ദേശാടനപ്പക്ഷികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് അകന്നുകഴിയുക, പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളെ വേട്ടയാടുന്നത് ഒഴിവാക്കുക, അപരിചിതമായ ജീവികളെ ഭക്ഷിക്കാതിരിക്കുക തുടങ്ങിയവ മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ രോഗപകർച്ച കുറക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു.
കൂട്ടത്തോടെ ജീവികൾ ചാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
