കോവിഡ്-19: സൗദി വിമാന സർവിസുകളിൽ മാറ്റം
text_fieldsറിയാദ്/ജിദ്ദ: ഇന്ത്യയില്‍നിന്ന് സൗദി വിമാന സര്‍വിസുകളില്‍ മാറ്റം. കോവിഡ് ഭീതിയെതുടർന്ന് പരിശോധനകൾ ക്രമീകരിക്കാനാണ് സർവിസ് സമയങ്ങളിൽ മാറ്റം വരുത്തുന്നത്.സ്വദേശ, വിദേശ വിമാനകമ്പനികളുടെ സർവീസുകളിൽ മാറ്റമുണ്ട്. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിടങ്ങളിലോ വിമാന കമ്പനികളുടെ കസ്റ്റമര്‍ സര്‍വിസിലോ വിളിച്ച് യാത്രാസമയം ഉറപ്പുവരുത്തണം. കോവിഡ് ബാധിച്ച രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന് വിമാനങ്ങളും സമയങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. വിവിധ വിമാന കമ്പനികൾ വഴി ശനിയാഴ്ച സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തി. കര്‍ശന പരിശോധനക്ക് ശേഷമാണ് പ്രവേശനം.
ഇന്ത്യയില്‍നിന്ന് സന്ദര്‍ശന വിസ വിലക്കില്ല. എന്നാല്‍, വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തുകടക്കാനാകുന്നത്. നിയന്ത്രണങ്ങൾ കരിപ്പൂരില്നിന്നടക്കം സന്ദർശന വിസാ യാത്രക്കാരെ വിമാനക്കമ്പനികള്‍ മടക്കിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് സൗദി അറേബ്യയുടെ കര, നാവിക, വ്യോമ കവാടങ്ങളിൽ പരിശോധനയുണ്ട്. ചൈന, ഹോങ്കോങ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയാണ് വിമാനത്താവളം, തുറമുഖം, അതിർത്തി ചെക്ക്പോസ്റ്റ് തുടങ്ങി രാജ്യത്തെ മുഴുവൻ പ്രവേശന കവാടങ്ങളിലും പരിശോധിക്കുന്നത്.
ഭൂരിപക്ഷം ഗൾഫ് രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മക്ക, മദീന സന്ദർശനത്തിന് വിലേക്കർപ്പെടുത്തി. ആരോഗ്യ വിദഗ്ധരുടെ ശിപാർശകളെ തുടർന്നാണിത്. സൗദിയിലെത്തുകയും 14 ദിവസം താമസിക്കുകയും രോഗലക്ഷണങ്ങളൊന്നും കാണാതിരിക്കുകയും ചെയ്തവർക്ക് ഇളവുണ്ട്. അങ്ങനെയുള്ളവർ ഉംറയോ മദീനയിലെ മസ്ജിദുന്നബവി സന്ദർശനമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ഒാൺലൈൻ വഴി അനുമതി നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
