കോപ അമേരിക്ക പ്രവചന മത്സര സമ്മാനവിതരണം നടത്തി
text_fieldsഅസീർ ഫുഡ് ആൻഡ് ടൂറിസം സംഘടിപ്പിച്ച കോപ അമേരിക്ക പ്രവചന ലക്കിഡ്രോ വിജയികൾക്കുള്ള സമ്മാനവിതരണം നാസിക്കും റിയാസ് ബാബുവും കൈമാറുന്നു
ഖമീസ് മുശൈത്ത്: അസീറിലെ വാട്ട്സ്ആപ് കൂട്ടായ്മയായ അസീർ ഫുഡ് ആൻഡ് ടൂറിസം സംഘടിപ്പിച്ച കോപ അമേരിക്ക ഫുട്ബാൾ വിജയികളെ പ്രവചിക്കാനുള്ള മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.
മത്സരത്തിൽ വിജയിച്ച സമീർ ബാബുവിന് അസീർ ഫുഡ് ആൻഡ് ടൂറിസവും ലിഗാറോ സ്വീറ്റ്സും സംയുക്തമായി നൽകിയ സമ്മാനം ഖമീസ്മുശൈത്ത് മലയാളി സൂക്കിൽ നടന്ന പരിപാടിയിൽ വെച്ച് ഗ്രൂപ് ചീഫ് അഡ്മിൻ നാസിക്ക് ലിഗാറോ കൈമാറി. വിവോ മൊബൈൽ ലക്കിഡ്രോ വിജയിയായ അലി ഫാൽക്കനുള്ള സമ്മാനം കമ്പനി പ്രതിനിധി റിയാസ് ബാബു നൽകി. പരിപാടിയിൽ ഷൗക്കത്ത്, അലവി, അഹമ്മദ് കുട്ടി, ഷിഹാബ്, സൽമാൻ, ഫസിലു തുടങ്ങിയവർ സംബന്ധിച്ചു.

