ദമ്മാം തുറമുഖത്ത് കെണ്ടയ്നർ ടെർമിനലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു
text_fieldsദമ്മാം: സൗദി അറേബ്യയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'െൻറ ഭാഗമായി സൗദിയിലെ വ്യവസായിക വളർച്ച സംരംഭങ്ങൾക്ക് ഉത്തേജനമേകി ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖത്തിൽ കെണ്ടയ്നർ ടെർമിനലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. സൗദി േഗ്ലാബൽ പോർട്സ് കമ്പനിയാണ് (എസ്.ജി.പി) കെണ്ടയ്നർ ടെർമിനലുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.
ഇൗ വർഷം ഏപ്രിൽ 13ന് സൗദി പോർട്സ് അതോറിറ്റിയുമായി 30 വർഷത്തേക്ക് നിർമാണം, നടത്തിപ്പ്, ഗതാഗതം എന്നിവ സംബന്ധിച്ച കരാർ ഒപ്പിട്ടതിനെ തുടർന്നാണ് എസ്.ജി.പി ഏകോപന ചുമതല ഇൗ മാസം ഒന്ന് മുതൽ ഏറ്റെടുത്തത്. രാജ്യത്തിെൻറ തുറമുഖങ്ങളെ ശക്തിപ്പെടുത്തുന്നതിന് സുപ്രധാന സംരംഭങ്ങളും നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കരാറിന് പിന്നിൽ. അന്താരാഷ്ട്ര ചരക്കു നീക്കങ്ങളുടെ സുപ്രധാന ഇടമായി സൗദിയുടെ തുറമുഖങ്ങളെ മാറ്റിയെടുക്കുന്നതിലുള്ള ആദ്യ ചുവടുവെപ്പുകൂടിയാണിത്. നിലവിലെ അസാധാരണ സാഹചര്യത്തിലും ൈധര്യസമേതം മുന്നോട്ടു വരുകയും തുറമുഖത്തിെൻറ പ്രവർത്തന നിയന്ത്രണങ്ങൾ ഏറ്റെടുക്കുകയും ചെയ്ത എസ്.പി.ജിയുടെ നടപടി അഭിനന്ദനാർഹമാെണന്ന് സൗദി പോർട്ട് അതോറിറ്റി ചെയർമാനും ഗതാഗത മന്ത്രിയുമായ സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. എസ്.പി.ജി ഏറ്റെടുത്തതോടെ തുറമുഖ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള 200ഒാളം പുതിയ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദവും നൂതനവുമായ സംവിധാനങ്ങളിലൂെട ഉപഭോക്തൃ സേവന നിലവാരവും ഇനിമുതൽ തുറമുഖത്ത് മികച്ച നിലവാരത്തിലെത്തും. ഇതിലൂടെ രണ്ട് കെണ്ടയ്നർ ടെർമിനലുകളുടേയും പ്രവർത്തനം ഒരു മെഗാ കെണ്ടയ്നർ ടെർമിനലിലേക്ക് ഏകോപിപ്പിക്കും.
ഇത് ആഗോളതലത്തിൽ മത്സരിക്കാൻ തുറമുഖത്തിന് പ്രാപ്തി നൽകും.വിപുലീകരണ ജോലികൾ പൂർത്തിയാകുമ്പോൾ, വാർഷിക കണ്ടെയ്നർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഏകദേശം 7.5 ദശലക്ഷം യൂനിറ്റായി വർധിക്കും.സൗദി അറേബ്യയിലെ പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ നടത്തുന്ന ഏറ്റവും വലിയ തുറമുഖ നിക്ഷേപമായി എസ്.ജി.പിയുടെ നിക്ഷേപം മാറുകയും ചെയ്യും. സൗദിയുടെ പുതിയമാറ്റത്തിെൻറ വിപ്ലവകരമായ ചരിത്രംകൂടിയാണ് അതിപ്രധാന തുറമുഖ മേഖലയിലെ പൊതു -സ്വകാര്യ പങ്കാളിത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

