റസ്റ്റാറന്റിൽ പാചകവാതകം ചോർന്ന് സ്ഫോടനവും തീപിടിത്തവും
text_fieldsറിയാദിലെ റസ്റ്റാറന്റിൽ പാചകവാതകം ചോർന്ന് തീപിടിത്തവും അഗ്നിബാധയുമുണ്ടായപ്പോൾ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നു
റിയാദ്: പാചകവാതകം ചോർന്ന് റിയാദിലെ റസ്റ്റാറന്റിൽ സ്ഫോടനം. അൽ-സആദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലാണ് ശനിയാഴ്ച രാത്രി അഗ്നിബാധയും സ്ഫോടനവുമുണ്ടായത്. സ്ഫോടനത്തില്‍ റസ്റ്റാറന്റ് ഏറക്കുറെ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
സമീപം നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. റസ്റ്റാറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി സമീപവാസിയായ സൗദി പൗരന് പറഞ്ഞു.രാത്രി അടച്ചിട്ട സമയത്താണ് അഗ്നിബാധയും ഉഗ്ര സ്ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

