Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ഫ്ലാറ്റിൽ...

ദമ്മാമിൽ ഫ്ലാറ്റിൽ പാചകവാതകം ചോർന്ന്​ പൊട്ടിത്തെറി; മൂന്ന് മരണം, 20 പേർക്ക് പരിക്ക്‌

text_fields
bookmark_border
ദമ്മാമിൽ ഫ്ലാറ്റിൽ പാചകവാതകം ചോർന്ന്​ പൊട്ടിത്തെറി; മൂന്ന് മരണം, 20 പേർക്ക് പരിക്ക്‌
cancel

ദമ്മാം​: സൗദി കിഴക്കൻ പ്രവിശ്യയിൽ താമസകെട്ടിടത്തിൽ പാചകവാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. 20 പേർക്ക്​ പരിക്കേറ്റു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിലാണ് തിങ്കളാഴ്​ച​ മൂന്നുനില കെട്ടിടത്തിലുള്ള ഫ്ലാറ്റിൽ അപകടമുണ്ടായത്. അടുക്കളയിൽ പാചകവാതകം ചോർന്ന്​ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

മൂന്നാം നിലയിലെ ഫ്ലാറ്റിലാണ്​ പൊട്ടിത്തെറിയുണ്ടായത്​. ഉഗ്രസ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങി​. പൊട്ടിത്തെറിയെ തുടർന്ന്​​ അഗ്​നി ആളിപ്പടർന്നു. മൂന്നുപേർ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 20 പേർക്ക്​ പരിക്കേറ്റു​. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

പരിക്കേറ്റവരിൽ വിദേശികളുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസി​െൻറ നേത​ൃത്വത്തിൽ രക്ഷാവർത്തനം തുടരുന്നു. സ്ഫോടനത്തിൽ കെട്ടിടത്തി​െൻറ ചുമരുകളും വീട്ടുപകരണങ്ങളും ചിതറിതെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ബോംബ്​ സ്​ഫോടനമുണ്ടായതുപോലൊരു അവസ്ഥ കെട്ടിടത്തി​െൻറ ചുറ്റുപാടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia fire
News Summary - Cooking gas leak in Dammam
Next Story