യാര ഇൻറർനാഷനൽ സ്കൂളിൽ കോൺവൊക്കേഷൻ പരിപാടി
text_fieldsയാര ഇൻറർനാഷനൽ സ്കൂളിൽ നടന്ന കോൺവൊക്കേഷൻ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും അധ്യാപകരും
റിയാദ്: 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങ് റിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജൂനിയേഴ്സ് വിവിധ കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആസിമ സലീം സംസാരിച്ചു. ദേശീയ ടോസ്റ്റ്മാസ്റ്റേഴ്സ് ചാമ്പ്യൻ ഒമർ ഖാൻ വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
2025-26 ബാച്ചിലെ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള കോൺവൊക്കേഷനും വാർഷിക അവാർഡ് വിതരണവും നടന്നു. ചടങ്ങിലെ പ്രധാനയിനം ‘സ്റ്റുഡൻറ് ഓഫ് ദ ഇയർ അവാർഡ്’ പ്രഖ്യാപനമായിരുന്നു. 10ാം ക്ലാസിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ യഥാക്രമം ഷാബ് റാദി കൊളക്കോടൻ പൊറ്റമ്മൽ, സയാൻ സജിൻ എന്നീ വിദ്യർഥികൾക്ക് ഈ അവാർഡ് സമ്മാനിച്ചു. 12ാം ക്ലാസിൽ മുഹമ്മദ് ഹാഫിദ് മാളിയേക്കലും സ്റ്റേസി റാണിത്തിനുമായിരുന്നു അവാർഡ്. കോൺവോക്കേഷൻ ചടങ്ങിൽ ബിരുദ വസ്ത്രങ്ങൾ ധരിച്ച്, യുവ ബിരുദധാരികൾ ആചാരപരമായ ചുരുളുകളും പരമ്പരാഗത മോർട്ടാർ ബോർഡും വഹിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ വേദിയിലേക്ക് നടന്നു. ഇത് അവരുടെ അക്കാദമിക് യാത്രയുടെ അടുത്ത അധ്യായത്തിലേക്ക് കടക്കാനുള്ള സന്നദ്ധതയുടെ പ്രതീകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

