വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾ
text_fieldsറിയാദ്: ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനായി സൗദി അറേബ്യ നൽകിവരുന്ന തുടർച്ചയായ പിന്തുണക്ക് ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സമിതിയുടെയും (യുനെസ്കോ) റീജനൽ സെന്റർ ഫോർ ക്വാളിറ്റി ആൻഡ് എക്സലൻസ് ഇൻ എജുക്കേഷന്റെയും (ആർ.സി.ക്യു.ഇ) പ്രശംസ. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താൻ സൗദി നടത്തുന്ന നിരന്തര ഇടപെടലുകൾ മേഖലയുടെ സുസ്ഥിര വികസനത്തിന് അടിത്തറയേകുന്നതാണെന്ന് യുനെസ്കോ വിലയിരുത്തി. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങൾ പ്രാവർത്തികമാക്കാനും വിദ്യാഭ്യാസ രംഗം നവീകരിക്കാനുമുള്ള ആഗോള ശ്രമങ്ങളിൽ സൗദി അറേബ്യയുടെ നേതൃപരമായ പങ്കിനെ യുനെസ്കോ പ്രശംസിച്ചു.
ഫലസ്തീൻ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച പരിശീലനം നൽകുന്നതിനായി അടുത്തിടെ സൗദി അറേബ്യ പ്രത്യേക കേന്ദ്രത്തിന് തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

