കൺസൽട്ടിങ് മേഖലയും തൊഴിലുകളും സ്വദേശിവത്കരിക്കും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കൺസൽട്ടിങ് മേഖലയും തൊഴിലുകളും സ്വദേശിവത്കരിക്കുമെന്ന് മാനവ വിഭവശേഷി-സാമൂഹിക വികസനമന്ത്രി അഹ്മദ് അൽറാജിഹി പ്രഖ്യാപിച്ചു.
ധനമന്ത്രാലയം, ലോക്കൽ കണ്ടൻറ് അതോറിറ്റി, സ്പെൻഡിങ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് കൺസൽട്ടിങ് രംഗവും ആ മേഖലയിലെ തൊഴിലുകളും സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
സ്വദേശി സ്ത്രീ-പുരുഷന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുക, തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തവും നിലവാരവും ഉയർത്തുക, സാമ്പത്തിക വ്യവസ്ഥിതിയിൽ അവരുടെ സംഭാവന വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

