ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം: മലപ്പുറം ജില്ല ഒ.ഐ.സി.സി പ്രതിഷേധം
text_fieldsജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച
പ്രതിഷേധ സംഗമത്തിൽ നിന്ന്
ജിദ്ദ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളെയും രാഷ്ട്രീയ മര്യാദകളെയും ലംഘിക്കുന്ന ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ജനകീയ നേതാവിനെ അധിക്ഷേപിക്കാനുള്ള ശ്രമം രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകൾ ഉമ്മൻ ചാണ്ടിയുടെ സൽപ്പേരിന് കോട്ടം വരുത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു. സർക്കാറിെൻറ പരാജയങ്ങൾ, സ്വർണക്കള്ളക്കടത്ത് വിവാദങ്ങൾ, ഭരണവിരുദ്ധ വികാരം എന്നിവയിൽ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇത്തരം അനാവശ്യ വിവാദങ്ങളെന്ന് യോഗം ആരോപിച്ചു.
ശറഫിയ ഒ.ഐ.സി.സി ഓഫീസിൽ നടന്ന സംഗമത്തിൽ പ്രസിഡൻറ് ഇൻചാർജ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. ഇ.പി. മുഹമ്മദാലി, കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, മുജീബുറഹ്മാൻ കാളികാവ്, സാജു റിയാസ്, കെ.പി. ഉസ്മാൻ, അബ്ദുൽ ഗഫൂർ വണ്ടൂർ, ഉസ്മാൻ പോത്തുകല്ല് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

