Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയില്‍...

മദീനയില്‍ കോണ്‍സുലേറ്റ് സേവനകേന്ദ്രം: ഉടൻ ആരംഭിക്കും -ഇന്ത്യന്‍ കോണ്‍സുൽ ജനറൽ

text_fields
bookmark_border
മദീനയില്‍ കോണ്‍സുലേറ്റ് സേവനകേന്ദ്രം: ഉടൻ ആരംഭിക്കും -ഇന്ത്യന്‍ കോണ്‍സുൽ ജനറൽ
cancel
camera_alt

കോ​ൺ​സു​ൽ ജ​ന​റ​ലി​നോ​ടൊ​പ്പം വി​വി​ധ കോ​ൺ​സ​ൽ​മാ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ക്കു​ന്നു

ജി​ദ്ദ: മ​ദീ​ന​യി​ല്‍ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കോ​ണ്‍സു​ലേ​റ്റ് സേ​വ​ന​കേ​ന്ദ്രം ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം പ​റ​ഞ്ഞു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ കോ​ൺ​സു​ൽ ജ​ന​റ​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 65,000 പാ​സ്‌​പോ​ര്‍ട്ടു​ക​ള്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ന് കീ​ഴി​ല്‍ വി​ത​ര​ണം ചെ​യ്തു. മ​ക്ക, ത്വാ​ഇ​ഫ്, അ​ല്‍ബ​ഹ, അ​ബ​ഹ, ന​ജ്‌​റാ​ന്‍, ജി​സാ​ന്‍, ത​ബൂ​ക്, യാം​ബു എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ൺ​സു​ല​ർ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി ഇ​ന്ത്യ​ൻ​സ​മൂ​ഹ​ത്തി​ന് സേ​വ​ന​ങ്ങ​ൾ ന​ൽ​കി. കോ​ണ്‍സു​ലേ​റ്റ് സേ​വ​ന​ങ്ങ​ൾ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​ന്‍ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് മൊ​ബൈ​ല്‍ ഓ​പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ല്‍ വ​ര്‍ക്ക് ചെ​യ്യു​ന്ന ആ​പ്പു​ക​ള്‍ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കോ​ണ്‍സു​ൽ ജ​ന​റ​ൽ അ​റി​യി​ച്ചു.

കോ​ൺ​സു​ൽ ജ​ന​റ​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍ത്തി റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മി​ട്ടു. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി‍ന്റെ റി​പ്പ​ബ്ലി​ക്​ ദി​ന സ​ന്ദേ​ശം അ​ദ്ദേ​ഹം വാ​യി​ച്ച് കേ​ള്‍പ്പി​ച്ചു. ത്രി​വ​ർ​ണ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ ത​യാ​റാ​ക്കി​യ കേ​ക്ക് കോ​ൺ​സു​ൽ ജ​ന​റ​ലി​നോ​ടൊ​പ്പം വി​വി​ധ കോ​ൺ​സ​ൽ​മാ​ർ ചേ​ർ​ന്ന് മു​റി​ച്ചു. ജി​ദ്ദ ഡ​ല്‍ഹി പ​ബ്ലി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ള്‍ ദേ​ശീ​യ​ഗാ​ന​വും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​സു​ലേ​റ്റ് സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കു​ള്ള സ​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ജി​ദ്ദ​യി​ലെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ലം ജി​ദ്ദ​യി​ലെ പാ​ർ​ക്ക് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മ​ക്ക മേ​ഖ​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മാ​സി​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഹി​മാ​ലി പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ദി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ്വ​ദേ​ശി പ്ര​മു​ഖ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​ൺ​സു​ൽ ജ​ന​റ​ൽ​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consulateService Center
News Summary - Consulate Service Center in Madinah
Next Story