കോൺസുലേറ്റ് സംഘം ജീസാൻ സന്ദർശിച്ചു
text_fieldsജീസാൻ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘവും പാസ്പോർട്ട് സേവനങ്ങൾക്കുള്ള പുറം കരാർ ഏജൻസിയായ വി.എഫ്.എസ് ഗ്ലോബലും ജീ സാനിൽ സന്ദർശനം നടത്തി. പാസ്പോർട്ട് സേവനങ്ങൾക്കുള്ള അപേക്ഷ പൂർണമായും ഓൺലൈനായതിന് ശേഷമുള്ള ആദ്യത്തെ സന്ദർശമ ായിരുന്നു. അപേക്ഷകരെ സഹായിക്കാൻ ജീസാൻ പ്രവാസി കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഹോട്ടൽ അദ്നാനിൽ രാവിലെ ഏഴിന് ഹെൽപ് ഡെസ്കിെൻറ പ്രവർത്തനം ആരംഭിച്ചു. ഒാൺലൈനിൽ അപേക്ഷ പൂരിപ്പാക്കാനും അതിെൻറ പ്രിൻറൗട്ട് എടുക്കാനും വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ 20ഒാളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരുന്നു.
കെ.എം.സി.സി, തനിമ, ഐ.സി.എഫ്, ജല, ഒ.ഐ.സി.സി എന്നീ സംഘടനകളുടെ 40ലേറെ വളണ്ടിയർമാർ മുഴുവൻ സമയവും പ്രവർത്തനനിരതരായി. ജീസാൻ പ്രവാസി കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷംസു പൂക്കോട്ടൂരിെൻറ നേതൃത്വത്തിൽ എം. താഹ, മുബാറക് സാനി, ഫിറോസ് മൻസൂർ, യൂസുഫ് കുറ്റാളൂർ, മുഹമ്മദ് സ്വാലിഹ്, താഹ, മോഹനൻ, ഖാലിദ് പടന്ന, ഹമീദ് സംതാ എന്നിവരാണ് സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത്. കോഒാഡിനേഷൻ കമ്മറ്റിയുടെ സേവന പ്രവർത്തനങ്ങളിൽ കോൺസുലർ ജനറൽ ജഗ്്മോഹൻ സിങ് മതിപ്പ് പ്രകടിപ്പിക്കുകയും വളണ്ടിയർമാരെ അഭിനന്ദിക്കുകയും ചെയ്തു. ഇതര പ്രവിശ്യകളിലെ സന്നദ്ധ പ്രവർത്തർക്ക് ഇത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു കോൺസുലേറ്റിെൻറ സേവനം ഉണ്ടായിരുന്നത്. പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്ക് 368 അപേക്ഷയും അറ്റസ്റ്റേഷന് വേണ്ടി 52 അപേക്ഷകളും ലഭിച്ചു. മെയ് മൂന്നിനാണ് അടുത്ത സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
