Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ; തബൂക്ക്, മദീന, യാംബു, അബഹ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

text_fields
bookmark_border
കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ; തബൂക്ക്, മദീന, യാംബു, അബഹ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും
cancel

ജി​ദ്ദ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​െൻറ​യും വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​സു​ലാ​ർ സം​ഘം ഈ ​മാ​സം ത​ബൂ​ക്ക്, മ​ദീ​ന, യാം​ബു, അ​ബ​ഹ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് കോ​ൺ​സു​ലേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​നം.

സെ​പ്റ്റം​ബ​ർ 11ന്​ ​ത​ബൂ​ക്ക് വി.​എ​ഫ്.​എ​സ് സെൻറ​റി​ലും, 18ന്​ ​മ​ദീ​ന വി.​എ​ഫ്.​എ​സ് സെൻറ​റി​ലും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും. 25ന്​ ​യാം​ബു​വി​ൽ ക​മേ​ഴ്ഷ്യ​ൽ പോ​ർ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഹ​യാ​ത്ത് റ​ദ്​​വ ഹോ​ട്ട​ലി​ലും, അ​ബ​ഹ വി.​എ​ഫ്.​എ​സ് സെൻറ​റി​ലു​മാ​ണ് സേ​വ​നം ഒ​രു​ക്കു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി ഈ ​മാ​സം നാ​ലി​ന് ജി​സാ​ൻ വി.​എ​ഫ്.​എ​സ് സെൻറ​റി​ലെ കോ​ൺ​സു​ലാ​ർ സ​ന്ദ​ർ​ശ​നം സം​ഘം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

സ​ന്ദ​ർ​ശ​നം ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്​​റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള അ​ത​ത് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ സ​ന്ദ​ർ​ശ​ന തി​യ​തി​യു​ടെ തൊ​ട്ടു​മു​മ്പു​ള്ള ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ https://services.vfsglobal.com/sau/en/ind/book-an-appointment എ​ന്ന ലി​ങ്ക് വ​ഴി മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്കേ​ണ്ട​താ​ണ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ദ്യം എ​ന്ന അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​പ്പോ​യി​ൻ​റ്​​മെൻറ്​ ന​ൽ​കു​ക​യെ​ന്നും കോ​ൺ​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, സൗ​ദി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് വേ​ണം പ്ര​വാ​സി​ക​ൾ ഈ ​സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Consular services
Next Story