Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ൺ​സ​ൽ ജ​ന​റ​ലി​ന്‌...

കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‌ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‌ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

പു​തി​യ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ന് ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ ന​സീ​ർ വാ​വ​ക്കു​ഞ്ഞ്​ ബൊ​ക്കെ ന​ൽ​കു​ന്നു 

ജി​ദ്ദ: പു​തു​താ​യി ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് ആ​ല​മി​ന് ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ ന​സീ​ർ വാ​വ​ക്കു​ഞ്ഞ്​ കോ​ൺ​സ​ൽ ജ​ന​റ​ലി​നു പൂ​ച്ചെ​ണ്ട് ന​ൽ​കി. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ബ്ബാ​സ് ചെ​മ്പ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​‍െൻറ ആ​ശം​സ​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യും അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ​ത്ര​വും കോ​ൺ​സ​ൽ ജ​ന​റ​ലി​നു സ​മ​ർ​പ്പി​ച്ചു.

കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​‍െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന്​ കോ​ൺ​സ​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു. ഹ​ജ്ജി​നെ​ത്തു​ന്ന ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത് മ​ഹ​ത്താ​യ ക​ർ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​നാ​യാ​സം ല​ഭ്യ​മാ​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ലാ​ണ് കോ​ൺ​സു​ലേ​റ്റെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Consul GeneralHajj Well Fair Forum
Next Story