Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര സ്‌ക്വയർ...

മത്ര സ്‌ക്വയർ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു

text_fields
bookmark_border
മത്ര സ്‌ക്വയർ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
cancel

മസ്കത്ത്: ചരിത്രപ്രസിദ്ധമായ മത്രയിൽ ‘മത്ര സ്‌ക്വയർ’ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് മസ്കത്ത് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. മത്രയുടെ നഗര മുഖച്ഛായ ആധുനികവൽക്കരിക്കുന്നതിനും സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. സുൽത്താനേറ്റിലെ പ്രശസ്തമായ ‘ബിലറബ് ബിൻ ഹൈതം ആർക്കിടെക്ചറൽ ഡിസൈൻ അവാർഡ്’ നേടിയ ഡിസൈനാണ് മത്ര സ്‌ക്വയറിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

പൊതുജനങ്ങൾക്കായുള്ള ഇടങ്ങൾ കൂടുതൽ ആകർഷകമാക്കാനും നഗരത്തിന്റെ പൈതൃകം വിളിച്ചോതുന്ന രീതിയിൽ വികസിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. മത്ര വിലായത്തിന്റെ സാംസ്കാരികവും നാഗരികവുമായ സവിശേഷതകളെ എടുത്തുകാണിക്കുന്നതുകൂടിയാകും ഈ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Construction work on the Matra Square project has begun
Next Story