ജിസാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം 80 ശതമാനം പൂർത്തിയായി
text_fieldsജിസാനിൽ പണി നടന്നുവരുന്ന അന്താരാഷ്ട്ര വിമാനത്താവളം.
ജിസാൻ: പുതുതായി ജിസാനിൽ വരുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം 80 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. ജിസാനിലെ എകണോമിക് സിറ്റിക്ക് സമീപമാണ് കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളം വരുന്നത്. 1975-ൽ സ്ഥാപിതമായ ജിസാൻ ആഭ്യന്തര വിമാനത്താവളമാണ് അന്താരാഷ്ട്ര വിമാനത്താവളമാക്കി ഉയർത്തുന്നത്.
2.5 ബില്യൺ സൗദി റിയാൽ ചിലവിലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമാണം. 4.8 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വിമാനത്താവളത്തിൽ 10 എയോറോ ബ്രിഡ്ജ്, 32 എമിഗ്രേഷൻ കൗണ്ടറുകൾ, നാല് കൺവേയർ ബൈൽറ്റുകൾ, എട്ട് കവാടങ്ങൾ, 2000 കാർ പാർക്കിങ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഒരേ ടെർമിനലിൽ തന്നെ മുകൾ നില പുറപ്പെടാനും, താഴെ നില ആഗമനത്തിനുളളതുമായിരിക്കും. വർഷത്തിൽ 36 ലക്ഷം യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിലാണ് പുതിയ വിമാനത്താവള പദ്ധതി.
അടുത്ത വർഷാവസാനത്തിന് മുമ്പായി മുഴുവൻ നിർമാണ പ്രവർത്തികളും പൂർത്തിയാക്കാനാണ് ശ്രമം. 2014ൽ നിർമാണം തുടങ്ങി പല തവണ വൈകിയതിന് പിന്നാലെയാണിപ്പോൾ അതിവേഗത്തിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമം. 2027 ഏഷ്യൻ കപ്പിന് മുന്നോടിയായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഡീൽ എന്നിവയാണ് സർവീസ് നടത്തുന്ന പ്രധാന വിമാനങ്ങൾ. അന്താരാഷ്ട്ര സർവീസുകൾ വരുന്നതോടെ പ്രവാസികൾക്കും ഗുണകരമാവും. കേരളത്തിലേക്ക് കൂടുതൽ കണക്ഷൻ ഫ്‌ളൈറ്റുകൾ ഇതുവഴി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

