Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ അൽ ഉറൂബ...

റിയാദിൽ അൽ ഉറൂബ പാർക്കി​ന്റെ നിർമാണം തുടങ്ങി

text_fields
bookmark_border
റിയാദിൽ അൽ ഉറൂബ പാർക്കി​ന്റെ നിർമാണം തുടങ്ങി
cancel
camera_alt

റി​യാ​ദി​ൽ നി​ർ​മി​ക്കു​ന്ന അ​ൽ ഉ​റൂ​ബ പാ​ർ​ക്കി​​ന്റെ മാ​തൃ​ക

റി​യാ​ദ്​: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ വ​ലി​യ പാ​ർ​ക്കു​ക​ളി​ലൊ​ന്നാ​വാ​ൻ പോ​കു​ന്ന അ​ൽ ഉ​റൂ​ബ പാ​ർ​ക്ക്​ നി​ർ​മാ​ണ​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 7,54,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള പാ​ർ​ക്കി​ൽ കാ​യി​ക സ്ഥാ​പ​ന​ങ്ങ​ൾ, ഇ​വ​ൻ​റു​ക​ൾ​ക്കും ഉ​ത്സ​വ​ങ്ങ​ൾ​ക്കു​മാ​യി തു​റ​ന്നി​രി​ക്കു​ന്ന ഗ്രീ​ൻ ടെ​റ​സു​ക​ൾ, സ്ക്വ​യ​റു​ക​ൾ, തി​യ​റ്റ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടും. ‘ഗ്രീ​ൻ റി​യാ​ദ്’ പ​രി​പാ​ടി അ​നു​സ​രി​ച്ച്, ആ​റ്​ ല​ക്ഷ​ത്തി​ല​ധി​കം മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ക്കും. ഇ​തി​നോ​ട്​ ചേ​ർ​ന്ന്​ ജ​ലാ​ശ​യ​ങ്ങ​ളു​മു​ണ്ടാ​കും. പാ​ർ​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ലൈ​സ​ൻ താ​ഴ്വ​ര​ക്കൊ​പ്പം 14 കി.​മീ ന​ട​പ്പാ​ത​ക​ളു​മു​ണ്ടാ​കും.

മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ നീ​ള​വും 12 മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള ഒ​രു പ​നോ​ര​മി​ക് പാ​ത​യാ​ണ് ഡി​സൈ​നി​​ന്റെ സ​വി​ശേ​ഷ​ത. സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മി​ക​ച്ച ആ​ശ​യ​ങ്ങ​ളും രൂ​പ​ക​ൽ​പ​ന​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റ്​ അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​രാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഡി​സൈ​നു​ക​ളി​ൽ നി​ന്നാ​ണ് പാ​ർ​ക്കി​​ന്റെ രൂ​പ​ക​ൽ​പ​ന തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​മീ​ർ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് റോ​ഡി​​ന്റെ​യും അ​ൽ ഉ​റൂ​ബ റോ​ഡി​​ന്റെ​യും ജ​ങ്​​ഷ​നി​ലെ സു​പ്ര​ധാ​ന സ്ഥാ​നം ഈ ​പാ​ർ​ക്കി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും റി​യാ​ദ് ന​ഗ​ര​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​സ്ഥി​ര ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടും ഗ്രീ​ൻ റി​യാ​ദ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Construction of Al Uruba Park has started in Riyadh
Next Story