ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക -ഐ.സി.എഫ്
text_fieldsദമ്മാം: മഹത്തായ ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും അതിന്റെ മൂല്യങ്ങളെ അന്തസ്സത്ത ചോരാതെ രാഷ്ട്രനിർമാണത്തിലും നിയമ രൂപവത്കരണത്തിലും പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുമ്പന്ധിച്ച് സംഘടിപ്പിച്ച സൗഹൃദസംഗമം അഭിപ്രായപ്പെട്ടു.
സെൻട്രൽ പ്രസിഡൻറ് ശംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. സെൻട്രൽ വെൽഫെയർ സെക്രട്ടറി മുനീർ തോട്ടട ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദലി പാഴൂർ (ഒ.ഐ.സി.സി), ഹമീദ് വടകര (കെ.എം.സി.സി), പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി നാസർ മസ്താൻ മുക്ക്, സിദ്ദീഖ് ഇർഫാനി എന്നിവർ സംസാരിച്ചു. സെൻട്രൽ അഡ്മിൻ സെക്രട്ടറി ജാഫർ സാദിഖ് സ്വാഗതവും സെൻട്രൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

