സൗദ്യ അറേബ്യയിൽ ഭരണ രംഗത്ത് മാറ്റങ്ങൾ തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഭരണ രംഗത്ത് നിരവധി മാറ്റങ്ങൾ വരുത്തി സൽമാൻ രാജാവ് വിജ്ഞാപനമിറക്കി. ചില ഗവർണർമാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് നീക്കി പകരം ആളുകളെ നിയമിച്ചു. ഹാഇൽ, അൽബാഹ , വടക്കൻ അതിർത്തി പ്രവിശ്യകളുടെ ഗവർണർമാർക്കാണ് മാറ്റം. സിവിൽ സർവീസ് വകുപ്പ് മന്ത്രി ഖാലിദ് അൽ ഹറജിനെയും സാംസ്കാരിക വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ആദിൽ അത്തുറൈഫിയെയും ടെലി കമ്യൂണിക്കേഷൻ & ഐടി വകുപ്പ് മന്ത്രി മുഹമ്മദ് സുവൈലിയെയും സ്ഥാനത്ത് നിന്ന് നീക്കി. ഡോ. അവാദ് ബിൻ അവ്വാദാണ് പുതിയ വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി.
യമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് രണ്ടു മാസത്തെ അധിക വേതനം നൽകും. സർക്കാർ ജീവനക്കാരുടെ നിർത്തി വെച്ചിരുന്നു അലവൻസുകൾ പുനസ്ഥാപിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ വാർഷിക പരീക്ഷകളും റമദാനിന് മുമ്പ് പൂർത്തിയാക്കാനും ഉത്തരവായി. അമേരിക്കയിലെ സൗദി അംബാസഡർ ഉൾപ്പെടെ പല സുപ്രധാന മാറ്റങ്ങളും ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ റോയൽ കോർട്ട് വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
