Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാരുടെ എണ്ണം 20...

ഹാജിമാരുടെ എണ്ണം 20 ലക്ഷം കവിയും -കേണൽ മൻസൂർ അൽതുർക്കി

text_fields
bookmark_border
ഹാജിമാരുടെ എണ്ണം 20 ലക്ഷം കവിയും -കേണൽ മൻസൂർ അൽതുർക്കി
cancel

മിന: ഹജ്ജ് തീർഥാടകരുടെ എണ്ണം 20 ലക്ഷം കവിയുമെന്ന് ആഭ്യന്തര സുരക്ഷ വക്താവ് കേണൽ മൻസൂർ അൽതുർക്കി പറഞ്ഞു. മിനയിലെ ഹജ്ജ് സുരക്ഷ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എണ്ണം സംബന്ധിച്ച അന്തിമ കണക്കുകൾ  ദുൽഹജ്ജ് പത്തിന് രാവിലെ സെൻസസ് വിഭാഗം വ്യക്തമാക്കും. പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സേവനത്തിന് എല്ലാ വകുപ്പുകളും പൂർണ സജ്ജമായി. മക്ക-മിന-അറഫ യാത്രകൾ എളുപ്പമാക്കാൻ എല്ലാ വകുപ്പുകളും രംഗത്തുണ്ടാകും. 

സ്വദേശികളും വിദേശികളുമായി 2,40000തോളം  ആഭ്യന്തര തീർഥാടകരുണ്ടാകും. പ്രവേശന കവാടങ്ങളിൽ ഹജ്ജ് അനുമതി പത്രം പരിശോധിക്കുമെന്നും ആഭ്യന്തര സുരക്ഷ വക്താവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsminamalayalam newsHajj 2018Conol Mansoor Al Turkey
News Summary - Conol Mansoor Al Turkey -Gulf News
Next Story