കോണ്‍ഗ്രസ് നേതാവ് എം.എ. ലത്തീഫിന് ബുറൈദയിൽ സ്വീകരണം നൽകി
text_fieldsബുറൈദയില്‍ നടന്ന സ്വീകരണ യോഗത്തിൽ കോൺഗ്രസ് നേതാവ് എം.എ. ലത്തീഫ്
സംസാരിക്കുന്നു
ബുറൈദ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ കോണ്‍ഗ്രസിനുമാത്രമേ കഴിയൂ എന്നും രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്ക് എതിരായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എ. ലത്തീഫ്.
ബുറൈദ ഒ.ഐ.സി.സി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും അഴിമതി ഭരണത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങള്‍ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വരുംനാളുകളിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൂടുതൽ ജനകീയ സമരമുഖങ്ങൾ തുറക്കും. തിരക്കിട്ട പ്രവാസ ജീവിതത്തിനിടയിലും കോൺഗ്രസ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും സഹജീവികൾക്കിടയിൽ പ്രതിബദ്ധതയുള്ള രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഒ.ഐ.സി.സി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
ജനകീയ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെടുന്ന എം.എ. ലത്തീഫിന് ബുറൈദ ഒ.ഐ.സി.സിയുടെ ഉപഹാരം ജീവകാരുണ്യ വിഭാഗം ചെയർമാൻ ആദം അലി സമ്മാനിച്ചു. ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സക്കീര്‍ പത്തറ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, വൈസ് പ്രസിഡൻറ് അബ്ദുറഹ്മാന് തിരൂര്‍, ജോയൻറ് സെക്രട്ടറി പി.പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് കണ്ണൂർ, റഷീദ് ചങ്ങരംകുളം, സക്കീര്‍ കുറ്റിപ്പുറം, റഹീം കണ്ണൂര്‍, സുബൈര്‍ തിരുവനന്തപുരം, അനസ് എന്നിവർ നേതൃത്വം നല്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

