ഹൃദയത്തോടുചേർത്തവർക്ക് അഭിനന്ദനങ്ങൾ –റിയാദ് കേളി
text_fieldsറിയാദ്: നവകേരളസൃഷ്ടിക്ക് തുടക്കമിട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ചക്കുള്ള ഉജ്ജ്വല ജനവിധി സമ്മാനിച്ച കേരള ജനതയോട് നന്ദിപറയുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി. ചരിത്രം തിരുത്തിക്കുറിച്ച വിജയം നേടിയ എല്ലാ ഇടതുപക്ഷ സ്ഥാനാർഥികളെയും അഭിവാദ്യം ചെയ്യുന്നു. നുണക്കോട്ടകൊണ്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് വിശ്വസിച്ച പ്രതിപക്ഷത്തിെൻറയും പ്രതിപക്ഷത്തേക്കാളും മുന്നിൽനിന്ന് സർക്കാറിനെ വിമർശിക്കുകയും പിണറായി സർക്കാറിനെതിരെ നിഗൂഢമായ അജണ്ടയുമായി പ്രവർത്തിച്ച വലതുപക്ഷ മാധ്യമങ്ങളുടെയും വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ കുതന്ത്രങ്ങളൊക്കെയും അതിജീവിച്ചാണ് ഇടതുജനാധിപത്യ മുന്നണി തിളക്കമാർന്ന രണ്ടാം വിജയം നേടിയത്. ഒരു ഇടതുപക്ഷ മതേതര ബദൽ എങ്ങനെ കെട്ടിപ്പടുക്കാമെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ എന്നും കേളി സെക്രട്ടറിയറ്റിെൻറ കുറിപ്പിൽ പറഞ്ഞു.

