മജ്ലിസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു
text_fieldsമജ്ലിസ് പൊതുപരീക്ഷ വിജയികളെ തനിമ സാംസ്കാരിക വേദി സർട്ടിഫിക്കറ്റും ഫലകവും
നൽകി ആദരിച്ചപ്പോൾ
റിയാദ്: കേരള മദ് റസ വിദ്യാഭ്യാസ ബോർഡ് (മജ്ലിസ്) നടത്തിയ പ്രൈമറി പരീക്ഷയിൽ റിയാദ് പ്രവിശ്യയിൽ നിന്നും കൂടുതൽ മാർക്ക് വാങ്ങിയ ഒൻമ്പത് പേരെ തനിമ സാംസ്കാരിക വേദി അഭിനന്ദിച്ചു.
മദ്രസയിലെ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽനിന്നും വിജയിച്ചവർക്കാണ് അനുമോദനം. ഹനീൻ അഹമ്മദ്, ലുബ്ന ഷാജഹാൻ, നിസ തണ്ടുപാറക്കൽ, നൈഷിൻ മുഹമ്മദ്, സൽമാൻ ബിൻ റഹ്മത്തുല്ല, ഫാത്തിമ സഹ്റ, ഫയ്ഹ ഹുസൈൻ, നഹില റാഫി, ഫാത്തിമ ലിയ എന്നീ വിദ്യാർഥികൾ പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലിയിൽ നിന്നും ആദരക ഫലകവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
റിയാദ് അൽ നസ്ർ ഫുട്ബാൾ ക്ലബ് ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാങ്ങ് സ്വദേശികളായ ഷാജഹാൻ- നസ്ല ദമ്പതികളുടെ മകൻ മുഹമ്മദ് റാസിനെയും തനിമ ആദരിച്ചു. പ്രൊവിൻസ് പ്രസിഡൻറ് സിദ്ദിഖ് ബിൻ ജമാൽ ആദരഫലകം സമ്മാനിച്ചു.
ചടങ്ങിൽ തനിമ നേതാക്കളായ സദറുദ്ദീൻ കീഴിശ്ശേരി, തൗഫീഖ് റഹ്മാൻ, റഷീദ് വാഴക്കാട്, ശബ്ന പൊന്നാട്, മുഹ്സിന അബ്ദുൽ ഗഫൂർ, നൗഷാദ് എടവനക്കാട്, അൽമദ്റസത്തുൽ ഇസ്ലാമി മാനേജിങ് കമ്മിറ്റിയംഗങ്ങളായ താജുദ്ദീൻ ഓമശ്ശേരി, റഹ്മത്ത് തിരുത്തിയാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

