മത്സര വിജയികളെ അനുമോദിച്ചു
text_fieldsചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നദ ഫാത്തിമക്ക് മുഹമ്മദ് കുട്ടി കോഡൂർ ഉപഹാരം കൈമാറുന്നു
ദമ്മാം: കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതരചന, ചിത്രരചന മത്സര വിജയികളെ ആദരിച്ചു. ഹോളിഡേയ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദമ്മാമിലെ കെ.എം.സി.സി നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി ഓൺലൈൻ വഴിയാണ് കവിത രചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചത്. സൗദി അറേബ്യയിലുള്ളവർക്കുവേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തിരുന്നു.
കെ.എം.സി.സി ദമ്മാം ടൗൺ കമ്മിറ്റി പ്രസിഡന്റ് അമീർ അലി കോഡൂരിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങ് ബക്കർ എടയന്നൂർ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് കുട്ടി കോഡൂർ, ഷാജി മതിലകം, അമീറലി കൊയിലാണ്ടി, ഫൈസൽ ഇരിക്കൂർ, ഹമീദ് വടകര, സി.ജി. മജീദ്, സംഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
ഡോ. അരവിന്ദ്, അബ്ദുറഹ്മാൻ പൊന്മുണ്ടം, നന്ദിദ പ്രെനിൽ, ഖദീജ ഹബീബ് എന്നിവർ കവിത രചനക്കുള്ള സമ്മാനങ്ങളും നദ ഫാത്തിമ, ഇൽഫ ഷെഹ്റിൻ, അഫിയ ഷീന, റൈഹാൻ ആദിൽ, ഷന നിസാർ എന്നിവർ ചിത്രരചനക്കുള്ള സമ്മാനങ്ങളും ഏറ്റുവാങ്ങി. ബക്കർ പൊന്മുണ്ടം, ഹൈദർ മലപ്പുറം, നാസർ മംഗലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

