അത്യാബ് തസാജ് എഫ്.സി താരങ്ങൾക്ക് അനുമോദനം
text_fieldsഅത്യാബ് എഫ്.സി താരങ്ങൾ ടീം മേനേജുമെൻറിനൊപ്പം
തബൂക്ക്: അത്യാബ് തസാജ് എഫ്.സി മാനേജുമെൻറ് തങ്ങളുടെ താരങ്ങളെ ജോർഡാൻ റോഡ് അൽ രാജിഹി പാർക്കിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു. തബൂക്കിൽ സമീപകാലത്ത് നടന്ന മുഴുവൻ ടൂർണമെൻറുകളിലും ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുകയും അവസാനം നടന്ന ടിഫ നോർത്ത് വെസ്റ്റ് കപ്പിൽ റണ്ണറപ്പ് നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ചടങ്ങിൽ ഷഫീഖ് മഞ്ചേരി അധ്യക്ഷത വഹിച്ചു. സൻഫീർ, അൽത്താഫ്, ഫർഷാദ് അലി, റമീസ്, ശംസുദ്ധീൻ ജംഷീദ്, ഷബീബ്, ഇർഷാദ്, ഫയാസ്, നബാൻ, മിൻഹാജ്, റിനാസ് എന്നീ കളിക്കാർക്ക് അത്യാബ് തസാജ് എച്ച്.ആർ അരീബും റഫീഖ് മഞ്ചേരിയും ചേർന്ന് ട്രോഫികൾ കൈമാറി അനുമോദിച്ചു.
ഷമീർ എടത്തനാട്ടുകര സ്വാഗതവും ഷമ്മാസ് മഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

