ചേലക്കരയിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു -നവോദയ റിയാദ്
text_fieldsറിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കരയിലെ ഉജ്ജ്വല വിജയം കേരള സർക്കാറിനുള്ള അംഗീകാരമാണെന്ന് നവോദയ റിയാദ് വിലയിരുത്തി. വയനാട് ലോക്സഭ ഫലം പ്രതീക്ഷിച്ചതാണെങ്കിലും ത്രികോണ മത്സരം നടന്ന പാലക്കാട് വർഗീയ മഴവിൽ സഖ്യത്തെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് വിജയം സ്വന്തമാക്കിയത്.
അതിനുള്ള തെളിവാണ് എസ്.ഡി.പി.ഐ നടത്തിയ ആഹ്ലാദ പ്രകടനം. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വർഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ കോൺഗ്രസിന് ലഭിച്ചിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ടു നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. അത് ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുന്നതാണ്.
ചേലക്കരയിലെ ഇടതുസ്ഥാനാർഥി യു.ആർ. പ്രദീപിെൻറ വിജയത്തിൽ സന്തോഷവും ഇടതുപക്ഷത്തിന് വോട്ടുചെയ്ത മുഴുവൻ വോട്ടർമാർക്കും നന്ദിയും രേഖപ്പെടുത്തുന്നതായി നവോദയ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

