അൽ ഹിലാൽ വനിത ടീമിൽ ഇടംനേടിയ കീർത്തജയെ അനുമോദിച്ചു
text_fieldsഅൽ ഹിലാൽ വനിത ടീമിൽ ഇടംനേടിയ കീർത്തജയെ റിയാദ് ടാക്കീസ് അനുമോദിച്ചപ്പോൾ
റിയാദ്: പ്രമുഖ സൗദി ഫുട്ബാൾ ക്ലബായ ‘അൽ ഹിലാലിെൻറ’ അണ്ടർ 15 വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി വിദ്യാർഥിനി കീർത്തജയെ റിയാദ് ടാക്കിസ് അനുമോദിച്ചു. നീല ജേഴ്സിയണിയാൻ ഭാഗ്യം ലഭിച്ച ഈ മിടുക്കി റിയാദ് ഇന്ത്യൻ സമൂഹത്തിെൻറയും പ്രവാസി മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണെന്ന് അനുമോദന സദസിൽ സംസാരിച്ചവർ പറഞ്ഞു. ഇടുക്കി കട്ടപ്പന സ്വദേശിനിയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ കീർത്തജയെ ഈ നേട്ടത്തിന് സജ്ജരാക്കിയ പരിശീലകരെയും രക്ഷിതാക്കളെയും ചടങ്ങിൽ സംസാരിച്ചവർ പ്രത്യേകം അഭിനന്ദിച്ചു.
റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ, പ്രസിഡൻറ് റിജോഷ് കടലുണ്ടി എന്നിവർ ചേർന്ന് കീർത്തജയെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി അനസ് വള്ളികുന്നം, ട്രഷറർ സോണി ജോസഫ് എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ഹരി കായംകുളം, കോഓഡിനേറ്റർ ഷൈജു പച്ച, ഷമീർ കല്ലിങ്കൽ, സജീർ സമദ്, അൻവർ യൂനസ് ഇടുക്കി, ഉമറലി അക്ബർ, ഹുസൈൻ സാപ്പി, അബ്ദുറഹ്മാൻ, ജോസ് മാസ്റ്റർ, ജോമി ചെങ്ങന്നൂർ, റിയാദ് ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ സ്പോർട്സ് പരിശീലകനും യൂത്ത് സോക്കർ അക്കാദമി അമരക്കാരനും മുൻ ഇൻറർനാഷണൽ കളിക്കാരനുമായ ഷഫീക്ക് ഇസ്മാഈൽ എന്നിവർ സംസാരിച്ചു. തനിക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിനും അനുമോദന സദസ്സിനും കീർത്തജയും പിതാവ് വിനോദ്, അമ്മ സുമിത, സഹോദരൻ കാർത്തിക് എന്നിവർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

