Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ധ്യ​പൗ​ര​സ്​​ത്യ...

മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ സൗ​ദി അ​റേ​ബ്യ

text_fields
bookmark_border
മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ സൗ​ദി അ​റേ​ബ്യ
cancel

റി​യാ​ദ്​: മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ സൈ​നി​ക മു​ന്നേ​റ്റ​ങ്ങ​ളെ​യും തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ചും സൗ​ദി അ​റേ​ബ്യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. എ​ല്ലാ ക​ക്ഷി​ക​ളോ​ടും അ​ങ്ങേ​യ​റ്റം സം​യ​മ​നം പാ​ലി​ക്കാ​നും പ്ര​ദേ​ശ​ത്തെ​യും അ​തി​ലെ ജ​ന​ങ്ങ​ളെ​യും യു​ദ്ധ​ത്തി​ന്റെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ന്നു​വെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ആ​വ​ശ്യ​പ്പെ​ടു​ന്ന സൗ​ദി​യു​ടെ നി​ല​പാ​ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​കി​ച്ചും ആ​ഗോ​ള സ​മാ​ധാ​ന​ത്തോ​ടും സു​ര​ക്ഷ​യോ​ടും അ​ങ്ങേ​യ​റ്റം സെ​ൻ​സി​റ്റീ​വ് ആ​യ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യ​ണം. അ​ത് വി​ക​സി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഇ​റാ​ൻ റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് ഡ​സ​ൻ ക​ണ​ക്കി​ന് ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും അ​യ​ച്ച്​ ഇ​സ്രാ​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​ണ​മ​ത്തെ തു​ട​ർ​ന്നാ​ണ്​​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന ഇ​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Ministry of Foreign Affairs
News Summary - Conflict in the Middle East; Saudi Arabia expressed concern
Next Story