Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ണ്ടോ​ട്ടി​യ​ൻ​സ്@​ദ​മ്മാം കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

text_fields
bookmark_border
കൊ​ണ്ടോ​ട്ടി​യ​ൻ​സ്@​ദ​മ്മാം കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും
cancel

ദ​മ്മാം: ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ്@​ദ​മ്മാം’ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ദ​മ്മാ​മി​ലെ റോ​യ​ൽ മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. കൂ​ട്ടാ​യ്മ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ചൊ​രു​ക്കി​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​നോ​ദ ഗെ​യിം​സു​ക​ളും അ​ര​ങ്ങേ​റി. വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ൽ ഹ​മീ​ദ് ചേ​ന​ങ്ങാ​ട​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഷ​മീ​ർ കൊ​ണ്ടോ​ട്ടി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ഇ.​കെ. സ​ലീം (ഒ.​ഐ.​സി.​സി), മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, അ​ഷ്‌​റ​ഫ് ആ​ള​ത്ത്, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, മാ​ലി​ക് മ​ക്ബൂ​ൽ (കെ.​എം.​സി.​സി), ജ​മാ​ൽ വി​ല്യാ​പ്പി​ള്ളി (ന​വ​യു​ഗം), ഗ​ഫൂ​ർ (ഒ.​ഐ.​സി.​സി), അ​ബ്​​ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി (സി​ജി), കെ.​കെ. ഫാ​റൂ​ഖ് (ബ​ഹ്റൈ​ൻ), ല​ത്തീ​ഫ് (ക്രി​യേ​റ്റീ​വ് ബി​സ്), കു​ഞ്ഞാ​പ്പു റോ​മ കാ​സ്​​റ്റി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ആ​ന​പ്ര ന​ന്ദി​യും പ​റ​ഞ്ഞു. ജോ​ലി​യി​ൽ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച കൂ​ട്ടാ​യ്മ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ് മ​ര​ക്കാ​ട്ടു​തൊ​ടി​ക​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. റോ​യ​ൽ മ​ല​ബാ​ർ മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ​ഹീ​ർ മ​ജ്‌​ദാ​ൽ, ആ​സി​ഫ് കൊ​ണ്ടോ​ട്ടി, സൈ​നു വ​ലി​യ​പ​റ​മ്പ, ഷി​ഹാ​ബ് കൊ​ട്ടു​ക​ര, അ​സ്​​ലം ക​രി​പ്പൂ​ർ, നി​ഹാ​ൽ, മു​സ്ത​ഫ പ​ള്ളി​ക്ക​ൽ ബ​സാ​ർ, ബാ​പ്പു പ​ഴേ​രി, ഇ​ക്ബാ​ൽ കൊ​ണ്ടോ​ട്ടി, ജു​സൈ​ർ കാ​ന്ത​ക്കാ​ട്, ഫൈ​സ​ൽ എ​ട​ക്കോ​ട്ട്, ഇ​സ്മാ​യി​ൽ ബ​യോ സെൻറ​ർ, നി​യാ​സ് ബി​നു, റ​ഹീം ഖോ​ബാ​ർ, അ​നീ​സ് കൊ​ട്ട​പ്പു​റം, മൊ​യ്‌​തീ​ൻ​കു​ട്ടി ഖോ​ബാ​ർ, റ​ഫീ​ഖ് കി​ഴി​ശ്ശേ​രി, സു​ൽ​ത്താ​ൻ, സ​ലാം, അ​ബ്​​ദു​ൽ ശു​കൂ​ർ, ആ​സി​ഫ ടീ​ച്ച​ർ, നം​ഷീ​ദ ഷ​മീ​ർ തു​ട​ങ്ങി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Condottians@Dammam Family Gathering and Onam Celebration
Next Story