കൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്താർ സംഗമം
text_fieldsകൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്താർ സംഗമം കൊണ്ടോട്ടി
പെയ്ൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി കെ.പി. ഹുസൈൻ
ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കൊണ്ടോട്ടിക്കാരുടെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ കൂട്ടായ്മയായ കൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്താർ സംഗമം നടത്തി. ബാഗ്ദാദിയ ഒളിമ്പിക് ടർഫിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികൾ, മഹല്ല് ഭാരവാഹികൾ, മാധ്യമപ്രവർത്തകർ, സെൻറർ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
കൊണ്ടോട്ടി പെയ്ൻ ആൻഡ് പാലിയേറ്റിവ് സെക്രട്ടറി കെ.പി. ഹുസൈൻ എന്ന ബാപ്പുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സലീം മധുവായി അധ്യക്ഷത വഹിച്ചു. കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് സാദിഖലി തുവ്വൂർ, ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യൻ ആക്ടിങ് പ്രസിഡന്റ് സക്കീർ ഹുസൈൻ എടവണ്ണ, എ.ടി. ബാവ തങ്ങൾ, ഹസൻ കൊണ്ടോട്ടി, ചേനങ്ങാടൻ മൂസ ഹാജി എന്നിവർ ആശംസകൾ നേർന്നു. എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും ചുണ്ടക്കാടൻ ഗഫൂർ നന്ദിയും പറഞ്ഞു.
പാണ്ടിക്കാടൻ കബീർ ഖിറാഅത്ത് നടത്തി. മൊയ്തീൻകോയ കടവണ്ടി, റഷീദ് ചുള്ളിയൻ, റഫീഖ് മാങ്കായി, അഷ്റഫ് കൊട്ടേൽസ്, കബീർ നീറാട്, റഫീഖ് മധുവായി, പി.സി. അബൂബക്കർ, ഇർഷാദ് കളത്തിങ്ങൽ, റഹീസ് ചേനങ്ങാടൻ, മായിൻ കുമ്മാളി, എ.ടി. നസ്റു തങ്ങൾ, ജംഷി കടവണ്ടി, നൗഷാദ് ആലങ്ങാടൻ, ഫൈസൽ റൈമണ്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

