‘കൊണ്ടോട്ടിയൻസ് @ ദമ്മാം’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fields‘കൊണ്ടോട്ടിയൻസ് @ ദമ്മാം’ പുതിയ ഭാരവാഹികൾ
ദമ്മാം: കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ദമ്മാമിൽ നടന്നു. അബ്ദുൽ ഹമീദ് ചേനങ്ങാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി വി.പി. ഷമീർ കൊണ്ടോട്ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിദ്ദീഖ് ആനപ്ര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുൻ ഉപദേശക സമിതി അംഗം കബീർ കൊണ്ടോട്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്ലസ് ടു പഠനം പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് റിഷാൻ, മുഹമ്മദ് റിഷാൽ എന്നിവർക്ക് സൈനു വലിയപറമ്പ്, ശിഹാബ് കോട്ടുക്കര, ആസിഫ ടീച്ചർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ (പ്രസി.), അഷ്റഫ് കൊണ്ടോട്ടി (ജന. സെക്ര.), സിദ്ദിഖ് ആനപ്ര (ട്രഷ.), വി.പി. ഷമീർ കൊണ്ടോട്ടി (ഓർഗ. സെക്ര.), റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, സഹീർ മജ്ദാൽ, നിയാസ് ബിനു (വൈ. പ്രസി.), അനീസ് കൊട്ടപ്പുറം, റസാക് ഒമാനൂർ, സുഹൈൽ ചേനങ്ങാടൻ, മുസ്തഫ പള്ളിക്കൽ ബസാർ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
അഹ്മദ് പുളിക്കൽ (വല്യാപ്പുക്ക), അബ്ദുൽ ഹമീദ് ചേനങ്ങാടൻ എന്നിവരെ മുഖ്യ രക്ഷാധികാരികളായും ശ്രീരാജ് ചെറുക്കാട്ട്, ശംസീർ മുതുപറമ്പ്, ഹുസ്സൈൻ പഴേരി ആലിൻചുവട് (ബാപ്പു), ഷറഫുദ്ദീൻ വലിയപറമ്പ് (റോയൽ മലബാർ), റഷീദ് പുളിക്കൽ, മുഹമ്മദ് കുട്ടി കഫ്ജി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും നിശ്ചയിച്ചു. സൈനുദീൻ വലിയപറമ്പ്, ഇക്ബാൽ കുറുപ്പത്ത്, ജൂസൈർ കാന്തക്കാട്, സമദ് സൽക്കാര, ശഹദാദ്, ഫൈസൽ എടക്കോട്ട്, പി.ഇ. അബ്ദുൽ നാസർ, ശിഹാബ് കൊട്ടുക്കര, നിഹാൽ ബദർ അൽ റബീ, അബ്ദുൽ ശുകൂർ, അസ്ലം കരിപ്പൂർ, അബ്ദുൽ സലാം പാണക്കാടൻ, ഷമീർ ജുബൈൽ, ഇസ്മാഈൽ ബയോ സെൻറർ, റഫീഖ് കിഴിശേരി, നാസർ ഖോബാർ, അബ്ദുൽ റഹീം ഖോബാർ എന്നിവർ ഉൾപ്പെട്ട 17 അംഗ പ്രവർത്തക സമിതിയും രൂപവത്കരിച്ചു.
റഹ്മത്ത് അമ്പലങ്ങാടനെ മീഡിയ സെൽ കോഓഡിനേറ്ററായി ചുമതലപ്പെടുത്തി. മുഹമ്മദ് കുട്ടി ഖഫ്ജി, ഹുസ്സൈൻ ബാപ്പു പഴേരി, റിയാസ് മരക്കാട്ട് തൊടിക, റസാക് ബാബു, ആസിഫ് മേലങ്ങാടി, നംഷീദ ഷമീർ, റഹീം ഖോബാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

