Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി. ​ശി​വ​ദാ​സ​മേ​നോ​ൻ...

ടി. ​ശി​വ​ദാ​സ​മേ​നോ​ൻ അ​നു​ശോ​ച​നം

text_fields
bookmark_border
ടി. ​ശി​വ​ദാ​സ​മേ​നോ​ൻ അ​നു​ശോ​ച​നം
cancel
camera_alt

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ടി. ​ശി​വ​ദാ​സ​മേ​നോ​ൻ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

റി​യാ​ദ്: മു​തി​ർ​ന്ന സി.​പി.​എം നേ​താ​വും ദീ​ർ​ഘ​കാ​ലം പാ​ർ​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി. ​ശി​വ​ദാ​സ​മേ​നോ​ന്റെ വി​യോ​ഗ​ത്തി​ൽ റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

അ​ധ്യാ​പ​ക​രി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര​നും രാ​ഷ്‌​ട്രീ​യ​ക്കാ​രി​ലെ അ​ധ്യാ​പ​ക​നു​മാ​യ ടി. ​ശി​വ​ദാ​സ​മേ​നോ​ൻ അ​ധ്യാ​പ​ക സം​ഘ​ട​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ വ​ഹി​ച്ച പ​ങ്കും വൈ​ദ്യു​തി മേ​ഖ​ല​യി​ലും വ്യ​വ​സാ​യ മേ​ഖ​ല​യി​ലും കൊ​ണ്ടു​വ​ന്ന വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ളെ കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളോ​ടും വി​ദ്യാ​ഭ്യാ​സ​ത്തോ​ടും കാ​ട്ടി​യി​ട്ടു​ള്ള ക​രു​ത​ലും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ സ്മ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ജോ​സ​ഫ് ഷാ​ജി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, സ​തീ​ഷ് കു​മാ​ർ, ബ​ദീ​അ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesT shivadasa menon
News Summary - Condolences to T.Shivdasa Menon
Next Story