ഡോ. അബ്ദുല്ല ഉമർ നസീഫിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു -വി.കെ. ഹംസ അബ്ബാസ്
text_fieldsഡോ. അബ്ദുല്ല ഉമർ നസീഫ്
സൗദി അറേബ്യയിലെ റാബിത്വത്തുൽ ആലമീൻ ഇസ്‌ലാമിയയുടെ മുൻ സെക്രട്ടറി ജനറലായിരുന്ന ഡോ. അബ്ദുല്ല ഉമർ നസീഫിന്റെ വിയോഗ വാർത്ത സങ്കടത്തോടെയാണ് അറിഞ്ഞത്. നിരവധി മേഖലകളിൽ സ്‌ത്യുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ട മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. ‘ഗൾഫ് മാധ്യമ’ത്തിന് വളരെയേറെ സഹായ സഹകരണങ്ങൾ നൽകിയിരുന്ന അദ്ദേഹം പത്രത്തിന്റെ വളർച്ചയിൽ വളരെ തൽപരനുമായിരുന്നു.
വി.കെ. ഹംസ അബ്ബാസ് (ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം)
ജിദ്ദയിൽ ഗൾഫ് മാധ്യമത്തിന്റെ എഡിഷൻ ആരംഭിച്ചത് തന്നെ അദ്ദേഹത്തിന്റെ മാർഗദർശനമനുസരിച്ചായിരുന്നു. ആളൊഴിഞ്ഞ ഒരു പ്രദേശത്ത് നിലകൊണ്ടിരുന്ന ‘ദാർ ഉക്കാദ്’ എന്ന പ്രസിൽ ‘ഉക്കാദ്’ പത്രം അച്ചടിച്ച് കൊണ്ടിരിക്കുക്കുമ്പോൾ അവിടെനിന്ന് തന്നെ ഗൾഫ് മാധ്യമം അച്ചടിക്കാനുള്ള അനുവാദം ഡോ. അബ്ദുല്ല ഉമർ നസീഫാണ് അന്ന് ഉണ്ടാക്കിത്തന്നത്.
റാബിത്വയുടെ സെക്രട്ടറി ജനറൽ സ്ഥാനം ഒഴിഞ്ഞ ശേഷവും അദ്ദേഹത്തെ ഞങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. വളരെ സ്നേഹസമ്പന്നനായ ആ വ്യക്തിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതോടൊപ്പം അദ്ദേഹത്തിന് ദൈവം പാപമോചനവും സ്വർഗ പ്രാപ്തിയും നൽകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

