Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസലിം കുമാറി​െൻറയും ഐ....

സലിം കുമാറി​െൻറയും ഐ. സമീലി​െൻറയും നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
സലിം കുമാറി​െൻറയും ഐ. സമീലി​െൻറയും നിര്യാണത്തിൽ അനുശോചിച്ചു
cancel

റിയാദ്: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സലിം കുമാറി​െൻറയും മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സമീലി​െൻറയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചിരിയും ചിന്തയും ഉണർത്തിയ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും, ശ്രദ്ധേയമായ നിലപാടുകളിലൂടെ രാഷ്​ട്രീയ-സാമൂഹിക ജീവിതത്തിലും തിളക്കമാർന്ന വ്യക്തിത്വമായിരുന്ന സലിം കുമാറി​െൻറ വിയോഗം വലിയൊരു നഷ്​ടമാണെന്ന് സംഘടന അനുശോചന സന്ദേശത്തിൽ ഓർമിപ്പിച്ചു.

അന്വേഷണ കുതുകിയായ ഒരു പത്രപ്രവർത്തക​െൻറയും ചരിത്ര ഗവേഷക​െൻറയും വിടവാണ് ഐ. സമീലി​െൻറ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും, പരേതരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി വെൽഫെയർ റിയാദ് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salim Kumarcondolencesi sameel
News Summary - Condolences on the passing away of Salim Kumar and I. Sameel
Next Story