എം.ജി.എസ്. നാരായണെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: പ്രശസ്ത ചരിത്രകാരനും അക്കാദമിക ലോകത്തെ കേരളത്തിെൻറ അഭിമാനവുമായ പ്രഫ. എം.ജി.എസ്. നാരായണെൻറ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
കേരള ചരിത്ര ഗവേഷണരംഗത്ത് അധ്യയനവും പുസ്തകങ്ങളും വഴി മഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹം ആധുനിക ചരിത്രശാസ്ത്രത്തിെൻറ ശിൽപികളിലൊരാളായിരുന്നു. എം.ജി.എസ്. നാരായണൻ നടത്തിയ പഠനങ്ങൾ കേരളത്തിെൻറ സാമൂഹിക-സാംസ്കാരിക പുരോഗതിയെയും ചരിത്രബോധത്തെയും ആഴത്തിൽ സ്വാധീനിച്ചു. അദ്ദേഹത്തിെൻറ നിരൂപണങ്ങളും ഗവേഷണങ്ങളിൽ കാണുന്ന ശാസ്ത്രീയതയും സമഗ്രതയും ഇന്നും ചരിത്രപഠനത്തിന് പുത്തൻ പാതകൾ തെളിയിക്കുന്നു. പ്രവാസി സമൂഹത്തിലും വൈജ്ഞാനിക ലോകത്തിലും അദ്ദേഹത്തിെൻറ വേർപാട് നിർവചിക്കാനാകാത്ത നഷ്ടമാണ്.
അദ്ദേഹത്തിെൻറ ജീവിതവും കൃതികളും പുതുതലമുറക്ക് വലിയ പ്രചോദനമാകും. പ്രവാസി വെൽഫെയർ റിയാദ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി എം.ജി.എസ്. നാരായണെൻറ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും സാന്ത്വനം നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

