മാമുക്കോയയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsകോഴിക്കോട് ജില്ല ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച മാമുക്കോയ അനുസ്മരണ യോഗത്തിൽ ഹിഫ്സുറഹ്മാൻ സംസാരിക്കുന്നു
ജിദ്ദ: നടൻ മാമുക്കോയയുടെ വിയോഗത്തിൽ ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ സംഘടന കോഴിക്കോട് ജില്ല ഫോറം (കെ.ഡി.എഫ്) അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ എന്ന പേരിലാണ് പരിപാടി നടത്തിയത്. മാമുക്കോയയുടെ ജീവചരിത്രം ഹ്രസ്വമായി വിവരിക്കുന്ന നൗഷാദ് ചാത്തല്ലൂർ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കിസ്മത്ത് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഹിഫ്സു റഹിമാൻ അധ്യക്ഷതവഹിച്ചു.
ഗായകൻ മിർസ ഷെരീഫ്, കേരള എൻജിനീയേർസ് ഫോറം പ്രസിഡന്റ് സാബിർ ബാബു, സാമൂഹിക പ്രവർത്തകൻ നസീർ വാവക്കുഞ്ഞു, മാധ്യമപ്രവർത്തകൻ കബീർ കൊണ്ടോട്ടി, മാമുക്കോയയുടെ കൂടെ സിനിമയിൽ അഭിനയിച്ച സിയാദ് പത്തനംതിട്ട എന്നിവർ അനുഭവം പങ്കുവെച്ചു.
അയൂബ് മുസ്ലിയാരകത്ത്, ശ്രീജിത് കണ്ണൂർ, ഷാനവാസ് കൊല്ലം, ഡോ.ഇന്ദു, ജാഫറലി പാലക്കോട്, കെ.സി.അബ്ദുറഹിമാൻ, പി. അജി, നൗഷിർ കണ്ണൂർ, അസ്ഹബ് വർക്കല, ബഷീർ പരുത്തിക്കുന്നൻ, സുബൈർ മുട്ടം, നൗഷിർ കണ്ണൂർ, ജമാൽ പാഷ, റസാഖ് മാസ്റ്റർ, പ്രിൻസാദ്, നിസാം പാപ്പറ്റ, യൂസുഫ് ഹാജി, അബ്ദുറഹിമാൻ അമ്പലപ്പള്ളി, റൗഫ് ജിന്ന് തുടങ്ങിയവർ സംസാരിച്ചു.
മാമുക്കോയ അഭിനയിച്ച അവസാന ചിത്രം ‘ചോന്ന മാങ്ങ’യുടെ പ്രൊഡ്യൂസർമാരിൽ ഒരാളും കെ.ഡി.എഫ് ജനറൽ സെക്രട്ടറിയുമായ ഇക്ബാൽ പൊക്കുന്ന് ആ സിനിമയുടെ ഷൂട്ടിങ് വേളയിൽ അദ്ദേഹവുമായിട്ടുണ്ടായ അനുഭവങ്ങൾ വിവരിച്ചു. ചോന്നമാങ്ങ പ്രവർത്തകർ നിർമിച്ച മാമുക്കോയ അനുസ്മരണ വിഡിയോ പ്രദർശിപ്പിച്ചു. ജോയന്റ് സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.ഷംസുദ്ദിൻ നന്ദിയും പറഞ്ഞു.
മൻസൂർ ഫറോക്ക്, ലത്തീഫ് പൂനൂർ, താജുദ്ദീൻ, പി.കെ.ആദിൽ, അർഷാദ് ഫറോക്ക്, അബ്ദുൽ മജീദ് മൂഴിക്കൽ, അൻസാർ പിലാക്കണ്ടിയിൽ, ഹാരിസ് തൂണിച്ചേരി, അനിൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

