ബലരാമന്റെ വിയോഗത്തിൽ അനുശോചനയോഗം
text_fieldsബലരാമന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചനയോഗം
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്റെ വിയോഗത്തിൽ കേളി സുലൈ രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
കേളി അംഗം എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബലരാമൻ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിരുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കേളി 24ാം വാർഷിക ദിനമായ ‘കേളിദിനം 2025’ വേദിയിൽ ഹാസ്യ വില്ല് കലാമേളയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ നിറഞ്ഞ കൈയടി വാങ്ങി വേദി വിട്ടിറങ്ങിയ ബലരാമൻ അടുത്ത ദിവസം ഹൃദയസ്തംഭനമുണ്ടായി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിന്റെ അടുത്ത ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ജനുവരി 26ന് മകളുടെ വിവാഹ നിശ്ചയത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ആകസ്മിക സംഭവം.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, വൈസ് പ്രസിഡൻറുമാരായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, ജോയിൻറ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, സെക്രട്ടേറിയറ്റ് അംഗം കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോഷി പെരിഞ്ഞനം, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, റഫീഖ് പാലത്ത്, ബൈജു ബാലചന്ദ്രൻ, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ എന്നിവർ അനുശോചനയോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

