മാധ്യമപ്രവർത്തകൻ താഹ കൊേല്ലത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsറിയാദ്: മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ താഹ കൊേല്ലത്തിെൻറ നിര്യാണത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കഴിഞ്ഞ 25 വർഷമായി സൗദിയിലെ ജിസാനിൽ മാധ്യമ രംഗത്തും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹത്തിെൻറ അപ്രതീക്ഷിത വിയോഗവാർത്ത ഞെട്ടലോടെയാണ് പ്രവാസി ലോകത്തെ മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും കേട്ടറിഞ്ഞത്.
ജിസാൻ ജല സാംസ്കാരിക സംഘടനയുടെ സ്ഥാപകനായിരുന്ന താഹ കൊേല്ലത്ത്, കേരള സർക്കാരിെൻറ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ ആദ്യ സെക്രട്ടറിയും നിലവിലെ ചാപ്റ്റർ ചെയർമാനുമായിരുന്നു. കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ തെങ്കാശിയിൽ വിനോദയാത്ര നടത്തുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്.
പ്രവാസി മാധ്യമ രംഗത്തും സ്വന്തം സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു താഹ കൊേല്ലത്തെന്ന് മീഡിയ ഫോറം അനുസ്മരിച്ചു. അദ്ദേഹത്തിെൻറ വിയോഗത്തിൽ കുടുംബത്തിന് തങ്ങളുടെ അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നതായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
മലയാളം മിഷൻ അനുശോചിച്ചു
റിയാദ്: സാമൂഹിക, മാധ്യമപ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ പ്രഥമ സെക്രട്ടറിയും നിലവിൽ ചെയർമാനുമായ താഹ കൊല്ലേത്തിെൻറ ആകസ്മിക വേർപാടിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ അനുശോചിച്ചു. മിഷെൻറ പ്രവർത്തനങ്ങൾ സൗദി അറേബ്യയിൽ സജീവമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് താഹയാണെന്നും അദ്ദേഹത്തിെൻറ വേർപാട് വലിയ നഷ്ടമാണെന്നും സെക്രട്ടറി ജോമോൻ സ്റ്റീഫൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

