ശൂരനാട് രാജശേഖരൻ അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsറിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ശൂരനാട് രാജശേഖരൻ അനുശോചന യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കോൺഗ്രസ് നേതാവും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. വിദ്യാർഥി പ്രസ്ഥാനം മുതൽ ആറര പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
കൊല്ലം ജില്ലയിൽ പ്രവർത്തകരെ നെഞ്ചോട് ചേർത്ത് പാർട്ടിയെ കെട്ടുറപ്പോടെ നിലനിർത്താൻ പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചനം യോഗം വിലയിരുത്തി.
ബത്ഹയിലെ സബർമതി ഹാളിൽ നടന്ന യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മറ്റി ജനറൽ സെക്രട്ടറി അബ്ദുൽ സലിം അർത്തിയിൽ അനുശോചന പ്രഭാഷണം നിർവഹിച്ചു.
കുട്ടിക്കാലത്ത് പ്രസ്ഥാനത്തിലേക്കുവന്ന നാളുകൾ മുതൽ പ്രിയ നേതാവിന്റെ കരുതലും സ്നേഹവും അനുഭവിക്കുകയുംചെയ്ത ഓർമകൾ അബ്ദുൽ സലിം അർത്തിയിൽ പങ്കുവെച്ചു. ജില്ല ആക്ടിങ് പ്രസിഡന്റ് നസീർ ഹനീഫ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രഭാഷണം നിർവഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട്, ശിഹാബ് കൊട്ടുകാട്, ഷാനവാസ് മുനമ്പത്ത്, ബിനോയ് മത്തായി, നാദിർഷാ റഹ്മാൻ, അലക്സാണ്ടർ, സന്തോഷ് ബാബു, ഹരീന്ദ്രൻ, നാസർ വലപ്പാട് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

