ഇസ്രായേൽ സേന ആശുപത്രി കത്തിച്ചതിനെ അപലപിച്ചു
text_fieldsറിയാദ്: ഇസ്രായേൽ സേന വടക്കൻ ഗസ്സ മുനമ്പിലെ ആശുപത്രി കത്തിച്ച സംഭവത്തിൽ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആശുപത്രിക്ക് ഇസ്രായേൽ സേന തീയിടുകയും അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവ ലംഘിച്ച് രോഗികളെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതിനെതിരെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഏറ്റവും അടിസ്ഥാന മാനുഷികവും ധാർമികവുമായ മാനദണ്ഡങ്ങൾ എന്നിവയുടെ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

