സമുദ്ര ടൂറിസത്തിെൻറ സമഗ്ര വികസനം: സൗദിയും ഗ്രീസും കരാറിൽ ഒപ്പുവെച്ചു
text_fieldsസൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്വിബും ഗ്രീക് ടൂറിസം മന്ത്രി ഹാരി തിയോഹാരിസും ആതൻസിലെ സഹകരണ കരാറിൽ ഒപ്പുവെക്കുന്നു
ജുബൈൽ: തീരദേശ, സമുദ്ര ടൂറിസത്തിെൻറ സമഗ്ര വികസനത്തിന് സൗദി അറേബ്യയും ഗ്രീസും സഹകരണ കരാറിൽ ഒപ്പുവെച്ചു. ആതൻസിൽ നടന്ന സമുദ്ര ടൂറിസത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ച് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്വിബും ഗ്രീക് ടൂറിസം മന്ത്രി ഹാരി തിയോഹാരിസുമാണ് കരാറിൽ ഒപ്പിട്ടത്.
സമുദ്ര ടൂറിസത്തെ സഹായിക്കുന്നതിന് സുസ്ഥിര നിക്ഷേപം, മൂലധന വികസനം, പരിശീലനം, ഇവൻറ് ഓർഗനൈസേഷൻ, മാർക്കറ്റിങ്, പ്രമോഷൻ എന്നിവയിൽ അറിവും പരിശീലനവും കൈമാറ്റം ചെയ്യുക എന്നിവ കരാറിെൻറ മുഖ്യ ഉപാധിയാണ്. വിനോദസഞ്ചാരത്തിന് കരുത്തുറ്റ ഭാവി കൈവരിക്കുന്നതിനും സമുദ്ര-തീരദേശ പരിസ്ഥിതി സംരക്ഷിക്കുന്നതിനും കരാർ മൂലം സാധിക്കും. സൗദി അറേബ്യയും ഗ്രീസും സ്വീകരിച്ച ക്രിയാത്മക നടപടിയാണിതെന്ന് അൽഖാത്വിബ് പറഞ്ഞു. ആഗോള ടൂറിസം മേഖലയിലെ കോവിഡ് കാലത്തുണ്ടായ മന്ദീഭാവം നികത്തുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിെൻറ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളിലും സുസ്ഥിര തീരദേശ, സമുദ്ര ടൂറിസം വികസിപ്പിക്കുന്നതിന് അറിവും മികച്ച രീതികളും പങ്കിടാൻ സൗദിയും ഗ്രീസും സമ്മതിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു. തീരദേശ, സമുദ്ര ടൂറിസമാണ് സൗദി ടൂറിസം മേഖലയുടെ നട്ടെല്ല്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനമാണെന്ന് തിയോഹാരിസ് പറഞ്ഞു. മാരിടൈം ടൂറിസം എന്ന ആശയം അന്താരാഷ്ട്ര തലത്തിൽ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ് സൃഷ്ടിക്കുന്നുണ്ട്. ഇത് ഒരു രാജ്യത്തിെൻറ സമുദ്ര മേഖലയിൽ ധാരാളം വിനോദ സഞ്ചാരികൾക്ക് ആതിഥ്യമരുളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

