സൗദി വിമാനത്താവളങ്ങൾക്ക് എതിരായ പരാതികൾ 41 ശതമാനം കുറഞ്ഞു
text_fieldsജിദ്ദ: സൗദി വിമാനത്താവളങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു വരുന്നതായി റിപ്പോർട്ട്. 2023 ൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ച പരാതികളെ അപേക്ഷിച്ച് 2024 ൽ 41 ശതമാനം കുറഞ്ഞതായാണ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2024 ൽ വിമാനത്താവളങ്ങൾക്കെതിരെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് 966 പരാതികളാണ് ലഭിച്ചത്.
2023 ൽ 1,630.പരാതികൾ ലഭിച്ചത് താരതമ്യം ചെയ്യുമ്പോൾ പരാതികൾ കുറഞ്ഞതായി വ്യക്തമാക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. വിമാനക്കമ്പനികൾക്കെതിരായ യാത്രക്കാരുടെ പരാതികൾ മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 21 ശതമാനം വർധിച്ചു. 2023 ൽ 13,474 പരാതികളാണ് ലഭിച്ചിരുന്നത്. എന്നാൽ 2024 ൽ വിമാനക്കമ്പനികൾക്കെതിരെ അതോറിറ്റിക്ക് 16,242 പരാതികൾ ലഭിച്ചതിനാൽ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ആഗോള വ്യോമഗതാഗത കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി 2024 ൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ തന്ത്രപരമായ ശ്രമങ്ങൾ തുടർന്നുവെന്നും ശ്രദ്ധേയമായ വിജയങ്ങൾ നേടിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഉംറ തീർഥാടകടകരുടെയും സന്ദർശകരുടെയും യാത്ര സുഗമമാക്കുക, ആഭ്യന്തര, അന്തർദേശീയ വ്യോമ ബന്ധം മെച്ചപ്പെടുത്തുക, വ്യോമയാന സുരക്ഷയിലും പരിസ്ഥിതി സുസ്ഥിരതയിലും സംരംഭങ്ങൾ ആരംഭിക്കുക എന്നിവക്കായി ബ്രഹത്തായ പദ്ധതികളാണ് അതോറിറ്റി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

