വിമാനയാത്ര ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണം
text_fieldsറിയാദ്: വിമാനയാത്രകളിൽ നേരിടുന്ന പലവിധ ബുദ്ധിമുട്ടുകൾക്കും യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് വിദഗ്ധർ ഓർമിപ്പിച്ചു. വിമാനം വൈകുക, റദ്ദാക്കുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകൾ സംഭവിക്കുക, വൈകിയെത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെടാമെങ്കിലും പലർക്കും എവിടെ, എങ്ങനെ പരാതി നൽകണം എന്നറിയാത്തതാണ് വലിയ തടസ്സമാകുന്നത്.
ഈ പ്രശ്നം പരിഹരിക്കാനാണ് പ്രവാസി വെൽഫെയർ റിയാദ് 'ഹെൽപ് ഡെസ്ക്' രൂപീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനും ആവശ്യമായ നിയമസഹായം നൽകാനും ഹെൽപ് ഡെസ്ക് സന്നദ്ധമാണെന്നും സഹായം ആവശ്യമുള്ളവർക്ക് അജ്മൽ ഹുസൈൻ +966 581586662, റിഷാദ് എളമരം +966 500632817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

