പ്രവാസ ലോകത്തെ ചേർത്തുപിടിക്കുന്ന കാരുണ്യം
text_fieldsസുരക്ഷാ പദ്ധതി അംഗങ്ങളായി മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
റിയാദ്/മലപ്പുറം: കരുണയുടെയും കരുതലിെൻറയും പ്രവാസി മാതൃകയായി സൗദി കെ.എം.സി.സി. മാറുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി, കേരള ട്രസ്റ്റിന് കീഴിൽ നടപ്പാക്കുന്ന സാമൂഹി സുരക്ഷാ പദ്ധതിയുടെ (2025-26) അവസാനഘട്ട ആനുകൂല്യ വിതരണോദ്ഘാടനം പാണക്കാട് ഹാദിയ സെൻററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ അംഗങ്ങളായ 64 പേരുടെ കുടുംബങ്ങൾക്കായി നാലരക്കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്.
13 വർഷം പിന്നിടുന്ന ഈ പദ്ധതി വഴി ഇതുവരെ മരിച്ച 765 പേരുടെ കുടുംബങ്ങൾക്കും, 3000-ത്തിലധികം പേർക്ക് ചികിത്സാ സഹായമായും വലിയൊരു തുക കൈമാറാൻ കെ.എം.സി.സി.ക്ക് സാധിച്ചിട്ടുണ്ട്. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
മുസ്ലിം ലീഗ് നേതാക്കളായ ഉമർ പാണ്ടികശാല, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി. സൈതലവി, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവർ ആശംസകൾ നേർന്നു. നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പദ്ധതി വിശദീകരിച്ചു. കോഓഡിനേറ്റർ റഫീഖ് പാറക്കൽ സുരക്ഷാ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിച്ചു. ഭാരവാഹികളായ വി.പി. അബ്ദുൽ ഹമീദ് മാസ്റ്റർ, എം.എ. അസീസ് ചേളാരി, എ.പി. ഇബ്രാഹിം മുഹമ്മദ്, കുന്നുമ്മൽ കോയ, വി.കെ. മുഹമ്മദ്, അബൂബക്കർ അരിമ്പ്ര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സി.പി. ഷെരീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. വിവിധ സെൻട്രൽ കമ്മിറ്റി പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചടങ്ങിൽ സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

