Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം –ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം –ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
cancel
camera_alt

യാം​ബു​വി​ൽ ന​ട​ന്ന പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് സം​സാ​രി​ക്കു​ന്നു

യാം​ബു: സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ക്ഷേ​മ​ത്തി​നാ​യി പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് പ​റ​ഞ്ഞു.

യാം​ബു​വി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അം​ബാ​സ​ഡ​ർ. ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​കാ​ര്യ​ത്തി​ലും തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നും നി​യ​മ​ത്തി​െൻറ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് കോ​മേ​ഴ്‌​സ് വി​ഭാ​ഗം കോ​ൺ​സ​ൽ ഹം​ന മ​റി​യം, റി​യാ​ദ് എം​ബ​സി കോ​മേ​ഴ്‌​സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി റി​ത്തു യാ​ദ​വ് എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​സി.​ഡ​ബ്ല്യു അം​ഗം ശ​ങ്ക​ർ എ​ള​ങ്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​സ്‌​ക​ർ വ​ണ്ടൂ​ർ, സി​ബി​ൾ ബേ​ബി, സ​ലിം വേ​ങ്ങ​ര, ജാ​ബി​ർ വാ​ണി​യ​മ്പ​ലം, അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, നി​യാ​സ് പു​ത്തൂ​ർ, അ​ഷ്‌​റ​ഫ് ആ​ക്കോ​ട്, ഹാ​ഫി​സ്​ റ​ഹ്‌​മാ​ൻ മ​ദ​നി, സാ​ബു വെ​ളി​യം, സോ​ജി ജേ​ക്ക​ബ്, വ​ദൂ​ദ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​സി.​ഡ​ബ്ല്യു അം​ഗ​ങ്ങ​ൾ, വി​വി​ധ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ബി​സി​ന​സ് പ്ര​മു​ഖ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സി​റാ​ജ് മു​സ്‌​ലി​യാ​ര​ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AmbassadorExpatriate Associations
Next Story