300 പേരുടെ സമൂഹവിവാഹത്തിന് വേദിയായി ‘റിയാദ് സീസൺ’
text_fields‘റിയാദ് സീസണി’ൽ നടന്ന സമൂഹവിവാഹത്തിൽനിന്ന്
റിയാദ്: ‘റിയാദ് സീസൺ’ 300 യുവതീയുവാക്കളുടെ സമൂഹ വിവാഹാഘോഷത്തിന് വേദിയായി. റിയാദ് സീസണിലെ സാമൂഹിക സംരംഭങ്ങളുടെ ഭാഗമായാണിത്.
പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖിന്റെ സാന്നിധ്യത്തിൽ ബോളിവാഡ് സിറ്റി ഏരിയയിലെ അബൂബക്കർ സാലിം തിയേറ്ററിൽ ‘നൈറ്റ് ഓഫ് എ ലൈഫ് ടൈം’ എന്ന പേരിലാണ് 300 വരന്മാരുടെ വിവാഹാഘോഷം നടന്നത്.ആദ്യ ദിവസം പുരുഷന്മാരുടെ വിവാഹ ചടങ്ങുകൾക്കാണ് സാക്ഷ്യം വഹിച്ചത്.
സ്ത്രീകളുടെ ചടങ്ങ് ഞായറാഴ്ച മുഹമ്മദ് അബ്ദു അരീന തിയേറ്ററിൽ നടക്കും. വിവാഹാഘോഷ ചടങ്ങിൽ അബ്ദുല്ല റഷാദ്, ഫഹദ് അൽകുബൈസി, അയാദ് തുടങ്ങിയ ഒരു കൂട്ടം കലാകാരന്മാർ പങ്കെടുത്തു.
നവദമ്പതികളെ ആശീർവദിച്ച് അവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നിരവധി സർക്കാർ, സ്വകാര്യ ഏജൻസികൾ സമ്മാനങ്ങൾ നൽകി സമൂഹവിവാഹ സംരംഭത്തെ പിന്തുണക്കുന്നതിൽ പങ്കാളികളായി.
കുടുംബസ്ഥിരത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത റമദാനിൽ നവദമ്പതികൾക്ക് ഭവനങ്ങൾ സമ്മാനിക്കുമെന്ന് ഭവന മന്ത്രാലയം പ്രഖ്യാപിച്ചു. നവദമ്പതികൾക്ക് സമ്മാനമായി 300 കാറുകൾ അൽവലീദ് ഫിലാന്ത്രോപ്പിസ് നൽകി. ഇത് വിവാഹാഘോഷത്തിന് കൂടുതൽ സന്തോഷം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

