സാമുദായിക നേതാക്കൾ ഉത്തരവാദിത്ത ബോധത്തോടെ ഇടപെടണം -സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ
text_fieldsഅബ്ദുൽ ഹമീദ് മടവൂർ (ചെയർ.), സിറാജ് തയ്യിൽ (പ്രസി.),
ഷാജഹാൻ ചളവറ (ജന. സെക്ര.), അഫ്സൽ എടത്തനാട്ടുകര (ട്രഷ.)
റിയാദ്: സാമുദായിക സംഘടനകൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ, സമൂഹത്തിെൻറ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ് ഘടകം ആഹ്വാനം ചെയ്തു. സെൻററിെൻറ 2024-26 പ്രവർത്തന വർഷത്തെ അവസാന ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം നാഷനൽ ഓർഗനൈസിങ് സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ചളവറ അധ്യക്ഷത വഹിച്ചു. വിവിധ യൂനിറ്റുകളുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ഇക്ബാൽ കൊടക്കാട് (സെൻറർ കമ്മിറ്റി), നവാസ്, നാസർ കൊപ്പം, ഹബീബ് റഹ്മാൻ, നൗഫൽ എന്നിവർ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകൾ അഫ്സൽ), നാസർ കൊപ്പം, യൂനുസ്, ഷമീൽ, ഷാജഹാൻ എന്നിവർ അവതരിപ്പിച്ചു.
ഫോക്കസ് പ്രവർത്തനങ്ങളെക്കുറിച്ച് ഷമീം വെള്ളാടത്തും, എം.ജി.എം പ്രവർത്തനങ്ങളെക്കുറിച്ച് സിറാജുദ്ദീൻ തയ്യിലും, ടീൻ ആൻഡ് ടാലൻറിനെക്കുറിച്ച് ഫവാസും സംസാരിച്ചു. റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഷാജഹാൻ, ഇക്ബാൽ എന്നിവർ മറുപടി നൽകി.
യോഗത്തിൽ വെച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ ഹമീദ് മടവൂർ (അഡ്വൈ. ചെയർ.), സിറാജ് തയ്യിൽ (പ്രസി.), ഷാജഹാൻ ചളവറ (ജന. സെക്ര.), അഫ്സൽ എടത്തനാട്ടുകര (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഫസൽ റഹീം, അബ്ദുൽ ഹക്കീം, അബ്ദുൽ ജബ്ബാർ മേലേവീട്ടിൽ, റാഷിദ് യൂസുഫ്, സാജിദ് ഒതായി (വൈ. പ്രസി.), ഇഖ്ബാൽ കൊടക്കാട്, ഹബീബ് പുത്തലത്ത്, നൗഫൽ അരുക്കാറ്റിൽ, യൂനുസ് നിലമ്പൂർ, ഫവാസ് ഇബ്രാഹിം (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അബ്ദുൽ ഹക്കീം, റാഷിദ് യൂസഫ്, അബ്ദുസ്സലാം തൊടികപ്പുലം എന്നിവരടങ്ങിയ ഇലക്ഷൻ ബോർഡ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നൗഫൽ പാണക്കാട് സ്വാഗതവും ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

