അലിഫ് ഇൻറർനാഷനൽ സ്കൂളിൽ കമ്യൂണിറ്റി ഹെൽപ്പേഴ്സ് ഡേ
text_fieldsഅലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന കെ.ജി വിദ്യാർഥികളുടെ കമ്യൂണിറ്റി ഹെൽപ്പേഴ്സ് ഡേ പരിപാടി
റിയാദ്: അലിഫ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന കെ.ജി വിദ്യാർഥികളുടെ കമ്യൂണിറ്റി ഹെൽപ്പേഴ്സ് ഡേ സാമൂഹിക പ്രതിബദ്ധതയുടെയും സേവന മനസ്കതയുടെയും നേർചിത്രമായി.
സാമൂഹിക സേവനത്തിെൻറ വ്യത്യസ്തമായ മാതൃക തീർത്ത് വിദ്യാർഥികൾ പ്രതീകാത്മകമായി വിവിധ വേഷങ്ങളണിഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ, പാരാമിലിറ്ററി ഫോഴ്സ്, ഡോക്ടർ, നഴ്സ്, എൻജിനീയർ, ബാങ്ക് മാനേജർ, അധ്യാപകർ, റിസപ്ഷനിസ്റ്റ്, ഡ്രൈവർ, കർഷകൻ തുടങ്ങി സാമൂഹികനിർമിതിയുടെ വിവിധ തലങ്ങളെ സ്പർശിക്കുന്നവരായാണ് വിദ്യാർഥികൾ വേഷമണിഞ്ഞത്.
അലിഫ് ഗ്രൂപ് ഓഫ് സ്കൂൾസ് സി.ഇ.ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് വിഭാഗം പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ, കെ.ജി കോഓഡിനേറ്റർ വിസ്മി രതീഷ്, പ്രോഗ്രാം കോഓഡിനേറ്റർ സനിജ ഷാനവാസ്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

