Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ആശയവിനിമയ-സാങ്കേതികവിദ്യാ വികസനം; സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്‌

text_fields
bookmark_border
ആശയവിനിമയ-സാങ്കേതികവിദ്യാ വികസനം; സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്‌
cancel

റിയാദ്: ആശയവിനിമയ-സാങ്കേതികവിദ്യാ വികസനത്തിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ (ഐ.ടി.യു) പുറത്തുവിട്ട 2026-ലെ ടെലികമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി ഡെവലപ്‌മെൻറ് ഇൻഡക്സിലാണ് സൗദി ഈ ചരിത്രനേട്ടം കൈവരിച്ചത്.

ലോകത്തിലെ 159 രാജ്യങ്ങളിലെ ഡിജിറ്റൽ വികസനവും സാങ്കേതികവിദ്യാ സേവനങ്ങളിലെ പുരോഗതിയും സമഗ്രമായ കണക്റ്റിവിറ്റിയും വിലയിരുത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്. ടെലികമ്യൂണിക്കേഷൻ, ടെക്നോളജി മേഖലയ്ക്ക് സൗദി ഭരണകൂടം നൽകുന്ന പിന്തുണയുടെയും രാജ്യത്തിെൻറ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചറിെൻറയും തെളിവാണ് ഈ നേട്ടമെന്ന് സൗദി കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.എസ്.ടി) വ്യക്തമാക്കി.

രാജ്യത്തെ നിയന്ത്രണ സംവിധാനങ്ങളുടെ മികവാണ് ഇതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എട്ട് ശതമാനം വാർഷിക വളർച്ചയോടെ സൗദിയിലെ ഈ വിപണിയുടെ മൂല്യം 2025 അവസാനത്തോടെ 199 ബില്യൺ റിയാലായി കുതിച്ചുയർന്നിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ വിപണിയായി സൗദി മാറി.

സി.എസ്.ടി-യുടെ പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെയും മൊബൈൽ ഫോൺ ഉള്ളവരുടെയും നിരക്ക് 100 ശതമാനത്തിൽ എത്തി. നിലവിൽ ഫിക്സഡ് ഇൻറർനെറ്റിെൻറ ശരാശരി വേഗത 151 Mbps ആയും, മൊബൈൽ ഇൻറർനെറ്റ് വേഗത 216 Mbps ആയും ഉയർന്നു. ഈ മുൻനിര സ്ഥാനം രാജ്യത്തിെൻറ അതിവേഗ ഡിജിറ്റൽ വളർച്ചയെയും അന്താരാഷ്ട്ര തലത്തിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഭരണനേതൃത്വത്തിെൻറ ശ്രമങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamCommunicationSaudi ArabiaSaudi Arabia ranks firstTechnology
News Summary - Communication and technology development; Saudi Arabia ranks first globally
Next Story